തൃശൂർ: എൻ.ഡി.എ സർക്കാറിെൻറ അടുത്ത പൊതുമേഖല ബാങ്ക് ലയനം പണിപ്പുരയിൽ. പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, ലയിപ് പിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പൊതുസ്ഥിതി കേന്ദ്ര ധനമന്ത്രാലയം വിശദമായി ശേഖ രിച്ച് തുടങ്ങിയതായാണ് വിവരം.പഞ്ചാബ് നാഷനൽ ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേ ഴ്സ്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ലയന പട്ടികയിലുള്ളത്. മന്ത്രിതല ഉപസമിതി ഇതിെൻറ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
പൊതുേമഖല ബാങ്ക് ലയനത്തിെൻറ മൂന്നാം ഘട്ടത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.െഎയിൽ ലയിപ്പിച്ച ഒന്നാം ഘട്ടത്തിന് ശേഷം ബാങ്ക് ഒാഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചു. വൈകാതെ ഇത് പ്രായോഗികതലത്തിൽ വരും. ബാങ്ക് ഒാഫ് ബറോഡയുടെ പേരാണ് നിലനിർത്തുക. അതേസമയം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ലയനത്തിനെതിരെ നിലപാട് കടുപ്പിക്കുകയും ബറോഡ-വിജയ-ദേന ലയന തീരുമാനത്തിനെതിരെ ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബ് നാഷനൽ, പഞ്ചാബ് ആൻഡ് സിന്ധ് എന്നിവയുടെ ആസ്ഥാനം ഡൽഹിയിലും ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിേൻറത് ഹരിയാനയിലെ ഗുരുഗ്രാമിലുമാണ്. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദ കണക്കനുസരിച്ച് പി.എൻ.ബിയുടെ കിട്ടാക്കട അനുപാതം 8.22 ശതമാനവും ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിേൻറത് 7.15 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധിേൻറത് 5.22 ശതമാനവുമാണ്. മൂന്ന് ബാങ്കുകളും ചേർന്ന് 16.5 ലക്ഷം കോടിയുടെ ബിസിനസുണ്ട്.
രത്ന വ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും നടത്തിയ വായ്പ തട്ടിപ്പിൽ ഉലഞ്ഞ പഞ്ചാബ് നാഷനൽ ബാങ്ക് ഡിസംബറിലെ കണക്കെടുപ്പിൽ ലാഭം രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദത്തിൽ വൻ നഷ്ടം രേഖപ്പെടുത്തിയെങ്കിലും റിസർവ് ബാങ്ക് ‘വെറുതെ വിട്ടു’. അതേസമയം, 2017 ഒക്ടോബർ മുതൽ റിസർവ് ബാങ്കിെൻറ തിരുത്തൽ നടപടി നേരിടുന്ന ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിന് നിയന്ത്രണങ്ങളിൽ അടുത്ത കാലത്ത് ഇളവനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.