ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നേരന്ദ്രമോദി പ്രഖ്യാപിച്ച പാക്കേജ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സ്വാധീനമുണ്ടാക്കില്ല. വളർച്ചാ നിരക്കിൽ ഇത് ഉണർവുണ്ടാക്കില്ലെന്ന് ഗോൾഡ്മാൻ സാചസ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2021ൽ കേവലം അഞ്ച് ശതമാനം മാത്രമായിരിക്കും ഇന്ത്യയുടെ വളർച്ചാ നിരക്കെന്നും സാചസ് പ്രവചിക്കുന്നു.
വിവിധ സെക്ടറുകളിൽ ഘടനാപരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇത് പെട്ടെന്ന് സമ്പദ്വ്യവസ്ഥയിൽ മാറ്റമുണ്ടാക്കില്ല. ദീർഘകാലത്തേക്ക് ഇത് സ്വാധീനം സൃഷ്ടിച്ചേക്കാം. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടാവുന്ന സാഹചര്യം സൂക്ഷ്മമായി നീരിക്ഷിക്കുകയാണെന്ന് സാചസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും സാചസ് മുന്നറിയിപ്പ് നൽകി. കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.