ന്യൂഡൽഹി: ടെലികോം മേഖലയിലെ വമ്പൻമാരായ റിലയൻസ് ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കി ഫേസ്ബുക്. 5.7 ബില്യൺ യു.എസ് ഡോളറിെൻറതാണ് (43,574 കോടി രൂപ) ഇടപാട്. സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്ബുകുമായുള്ള ഇടപാടിലൂടെ ജ ിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണി തെന്ന് റിലയൻസ് വ്യക്തമാക്കി.
ചൈനക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇൻറർനെറ്റ് വിപണിയായ ഇന്ത്യയിൽ ശക്തമയ ഇടപെടൽ നടത്താൻ പുതിയ ഇടപാടിലൂടെ ഫേസ്ബുകിനാവും. അതിനാൽ തന്നെ ഫേസ്ബുകിനും ജിയോക്കും ഇൗ ഇടപാട് ഏറെ ഗുണകരമാണ്. നിലവിൽ 400 മില്യൺ ഡോളറിൽപരം വാട്സ്ആപ്പ് ഉപഭോക്താക്കൾ ഫേസ്ബുകിന് സ്വന്തമാണ്. വാട്സ്ആപ് ഓൺലൈൻ പേയ്മെൻറ് സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാർത്തക്കിടയിലാണ് ജിയോയുമായുള്ള വൻ സാമ്പത്തിക ഇടപാട് നടന്നിരിക്കുന്നത്.
ജിയോ രാജ്യത്ത് ഉണ്ടാക്കിയ നാടകീയമായ പരിവർത്തനം തങ്ങളിൽ സൃഷ്ടിച്ച ആവേശവും തങ്ങൾക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ് ജിയോയിൽ തങ്ങൾ നടത്തിയ നിക്ഷേപം അടിവരയിടുന്നതെന്ന് ഫേസ്ബുക് വ്യക്തമാക്കി. തുടങ്ങിയിട്ട് നാല് വർഷത്തിനുള്ളിൽതന്നെ 388 മില്യൺ ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ ജിയോക്ക് സാധിച്ചുവെന്നും റിലയൻസ് ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക് കൂട്ടിച്ചേർത്തു.
Jio and @Facebook partner to create opportunities for people and businesses.#WithLoveFromJio #Jio #Facebook #MarkZuckerberg #RelianceJio #JioDigitalLife pic.twitter.com/dMlW5TT4QF
— Reliance Jio (@reliancejio) April 22, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.