റെക്കോർഡുകൾ ഭേദിച്ച്​ മഞ്ഞലോഹം; പവന്​ 34,000

കൊച്ചി: സംസ്ഥാന റെക്കോർഡുകൾ ഭേദിച്ച്​ സ്വർണ വില പവന്​ ​ 34,000 രൂപയിലെത്തി. ഒരു ഗ്രാമി​ന്​ 4,250 രൂപയാണ്​ വില. പവന്​ ​ ഇന്ന്​ മാത്രം 200 രൂപ കൂടി. ഇൗ മാസം 2400 രൂപയാണ്​ ഒരു പവൻ സ്വർണത്തിന്​ വർധിച്ചത്​.

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ആഗോള സാമ്പത്തിക രംഗത്ത്​ കടുത്ത പ്രതിസന്ധിയാണ്​ അനുഭവപ്പെടുന്നത്​. ഇത്​ മൂലം പലരും സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുകയാണ്​. വില ഉയരാനുള്ള പ്രധാന കാരണം ഇതാണ്​. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്ന്​ തന്നെയാണ്​ സാമ്പത്തിക വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്.

Tags:    
News Summary - Gold price today: Yellow metal rises-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.