ന്യൂഡൽഹി: ചരക്കു സേവന നികുതിക്കു (ജി.എസ്.ടി) മേൽ കോവിഡ് സെസ് ഏർപ്പെടുത്തി വരുമാനം വർധിപ്പിക്കുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ. പ്രകൃതി ദുരന്തംമൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ മുൻനിർത്തി സെസ് ഏർപ്പെടുത്താൻ ജി.എസ്.ടി നിയമം അനുവദിക്കുന്നുണ്ട്. പ്രകൃതിക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ രണ്ടു വർഷത്തേക്ക് കേരള സർക്കാർ ഒരു ശതമാനം ജി.എസ്.ടി സെസ് നേരേത്ത ഏർപ്പെടുത്തിയിരുന്നു.
ഇതിനു സമാനമായി സെസ് ഏർപ്പെടുത്തുകയെന്ന നിർദേശമാണ് ധനമന്ത്രാലയത്തിൽ എത്തിയിരിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.
ലോക്ഡൗൺമൂലം ജി.എസ്.ടി പിരിഞ്ഞു കിട്ടാൻതന്നെ വിഷമിക്കുേമ്പാഴാണ് സെസ് നിർദേശം. പുതിയ ഏതൊരു നികുതി നിർദേശവും ജനരോഷം ഉയർത്തുമെന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഉടനടി നടപ്പാക്കില്ലെങ്കിലും ഏതാനും മാസങ്ങൾക്കുശേഷം സെസ് നടപ്പാകുമെന്ന് സൂചനയുണ്ട്. അതിനുമുമ്പ് സിഗരറ്റ് തുടങ്ങി ദുർഗുണ ഉൽപന്നങ്ങൾക്കുമേൽ സെസ് ചുമത്തുകയെന്ന നിർദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്സൈസ് തീരുവ വർധിപ്പിച്ചത് ആഴ്ചകൾക്കു മുമ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.