ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ പൂജ്യം ശതമാനമായി ഇടിയുമെന്ന് റേറ്റിങ് ഏജൻസിയായ മുഡീസ്. കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി തന്നെയാണ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുന്നത്. ലോക്ഡൗൺ വീണ്ടും നീട്ടിയതാണ് സമ്പദ്വ്യവസ്ഥയുടെ വളർച്ച പൂജ്യം ശതമാനമാകാനുള്ള പ്രധാനകാരണം.
2022ൽ സമ്പദ്വ്യവസ്ഥ 6.6 ശതമാനം നിരക്കിൽ വളരുമെന്ന് മുഡീസ് വ്യക്തമാക്കുന്നു. സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ പുനഃരാരംഭിക്കും. രണ്ടാം പാദത്തോടെ സമ്പദ്വ്യവസ്ഥയിൽ ഡിമാൻഡ് വർധിക്കുമെന്നുമാണ് റേറ്റിങ് ഏജൻസിയുടെ പ്രവചനം.
2021 സാമ്പത്തികവർഷത്തിൽ സമ്പദ്വ്യവസ്ഥ 2.5 ശതമാനം നിരക്കിലാവും വളരുക. ഗ്രാമീണ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നില നിൽക്കുന്നതെന്നും മൂഡീസ് വ്യക്തമാക്കുന്നു. തൊഴിലുകൾ സൃഷ്ടിക്കുന്നതിലെ പോരായ്മകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പണപ്രതിസന്ധിയും ഇന്ത്യക്ക് വെല്ലുവിളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.