സ്​ത്രീ പങ്കാളിത്തം: ഇന്ത്യയുടെ ദേശീയ വരുമാനം 27 ശതമാനം വർധിച്ചു

വാഷിങ്​ടൺ: സ്​ത്രീകളുടെ പങ്കാളിത്തം മൂലം ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു. ​െഎ.എം.എഫ്​ ആണ്​ ഇക്കാര്യം പുറത്ത്​ വിട്ടത്​​. സ്​ത്രീ പ്രാതിനിധ്യം  മൂലം ദേശീയ വരുമാനം 27 ശതമാനമാണ്​ വർധിച്ചിരിക്കുന്നത്​. ​െഎ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രീസ്​റ്റിന ലഗാർഡ്​ സ്​ത്രീ ശാക്​തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ്​ ഇക്കാര്യം പറഞ്ഞത്​.

സ്​ത്രീകൾ കൂടുതലായി തൊഴിലിടങ്ങളിൽ എത്തിയാൽ ഒാരോ രാജ്യങ്ങളുടെയും ദേശീയ വരുമാനം അതിനനുസരിച്ച്​ വർധിക്കും.ഇൗ വർധന അമേരിക്കയിൽ അഞ്ച്​ ശതമാനവും, ജപ്പാനിൽ ഒമ്പത്​ ശതമാനവും, ഇന്ത്യയിൽ​ 27 ശതമാനവുമാണ്​ ക്രീസ്​റ്റിന പറഞ്ഞു.

അതുകൊണ്ട്​ തൊഴിലിടങ്ങളിൽ കൂടുതൽ സ്​ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ​ലോകരാജ്യങ്ങൾ ശ്രമിക്കണം. ജി.20 രാജ്യങ്ങൾ ഒരു പരിധി വരെ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - India's income will go up by 27% with women participation'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.