മുംബൈ: കോവിഡ് 19 വൈറസ് ബാധ മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സ്വാധീനം ചെലുത്തിയില്ല. ബോംബെ സുചിക സെൻസെക്സ് 200 പോയിൻറ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 9100 പോയിൻറിന് താഴെ പോയി.
ബാങ്കിങ് സ്റ്റോക്കുകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി. കൽക്കരി മേഖലയിൽ വലിയ രീതിയിലുള്ള സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ കോൾ ഇന്ത്യയുടെ ഓഹരി വിലയിടിഞ്ഞു.
പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയിലുള്ള വ്യവസായങ്ങൾക്ക് വായ്പ അനുവദിക്കാനുള്ള തീരുമാനം നിഫ്റ്റി ബാങ്കിങ് ഇൻഡക്സ് ഇടിയുന്നതിന് കാരണമായി. സിപ്ല, ഇൻഫ്രാടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടി.സി.എസ്, റിലയൻസ്, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നാലാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചതും ഓഹരി വിപണിയിൽ തിരിച്ചടിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.