സബ്​സിഡിയില്ലാത്ത പാചകവാതക വില കുറച്ചു

ന്യൂഡൽഹി: സബ്​സിഡിയില്ലാത്ത പാചകവാതക വില കുറച്ച്​ എണ്ണ കമ്പനികൾ. സിലിണ്ടർ ഒന്നിന്​​ 162.50 രൂപയാണ്​ കുറച്ചത്​. അന്താരാഷ്​ട്ര വിപണിയിൽ വില കുറഞ്ഞതോടെയാണ്​ ഇന്ത്യയിലും വില കുറവിന്​ വഴിയൊരുങ്ങിയത്​​. 

നിലവിൽ 12 സിലിണ്ടറുകളാണ്​ സബ്​സിഡി നിരക്കിൽ കേന്ദ്രസർക്കാർ ഉപഭോക്​താക്കൾക്ക്​ നൽകുന്നത്​. സബ്​സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയാണ്​ ​എണ്ണ കമ്പനികൾ കുറച്ചിരിക്കുന്നത്​. സബ്​സിഡിയുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ ബ്ര​െൻറ്​ ക്രൂഡി​​െൻറ വില ക്രമാതീതമായി താഴുകയാണ്​. ബാരലിന്​ 15.98 ഡോളർ വരെ താഴ്​ന്ന എണ്ണവില പിന്നീട്​ 26.43 ഡോളറിലെത്തി. 

Tags:    
News Summary - Non-subsidised cooking gas price cut by a record Rs 162.50-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.