കൊച്ചി: കോവിഡ് 19 ഭീതിയും എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിൽ ഒപെക് രാജ്യങ്ങൾ തമ്മി ൽ ധാരണയില്ലാത്തതും മൂലം അസംസ്കൃത എണ്ണ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ എണ്ണ വില 29 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ. 1991ലെ ഗൾഫ് യുദ്ധവേളയിലാണ് മുമ്പ് വില ഇത്രയും താഴ്ന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ എണ്ണ ഉൽപാദകരാജ്യമായ റഷ്യയുമായി കടുത്ത മത്സരത്തിലാണ്. കോവിഡ് പടരുന്നതിനെതുടർന്ന് വിപണിയിലെ ആവശ്യം കുത്തനെ ഇടിഞ്ഞപ്പോള്‍ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണ വില കുത്തനെ കുറച്ചതാണ് വില കുറയാൻ കാരണം.
ഉൽപാദനം കുറക്കണമെന്ന് കഴിഞ്ഞയാഴ്ച എണ്ണ ഉൽപാദക രാജ്യങ്ങൾ (ഒപെക്) മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കാൻ റഷ്യ തയാറായില്ല. ഇതിനോടുള്ള പ്രതിഷേധം കൂടിയാണ് സൗദി നടപടി. ഇതിന് പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. ബ്രെൻറ് ക്രൂഡ് വില തിങ്കളാഴ്ച 28.61 ശതമാനം ഇടിഞ്ഞ് വീപ്പക്ക് 32.32 ഡോളറിലെത്തി. ഏപ്രിലോടെ പ്രതിദിന എണ്ണ ഉൽപാദനം 10 ദശലക്ഷം ബാരലായി ഉയർത്താനും സൗദി തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, വില ഇടിയുേമ്പാഴും രാജ്യത്തെ പെട്രോളിയം ഉൽപന്ന വിലയിൽ ആനുപാതിക കുറവുവരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 74.02 രൂപയും ഡീസലിന് 68.21 രൂപയുമാണ് വില. യഥാക്രമം 24 പൈസയും 26 പൈസയും മാത്രമാണ് തിങ്കളാഴ്ച കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.