കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലക്കയറ്റം തുടരുന്നു. വെള്ളിയാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് 16 പൈസയും കൂടി. ഇതോടെ ഡീസൽ വില 13 മാസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 80.40 രൂപയും ഡീസലിന് 70.55 രൂപയുമാണ് വില. ഒമ്പതുദിവസത്തിനിടെ ഡീസലിന് 1.27 രൂപ വർധിച്ചു.
കോഴിക്കോട്ട് വെള്ളിയാഴ്ച പെട്രോൾ ലിറ്ററിന് 76.98 രൂപയും ഡീസലിന് 71.24 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചിട്ടുണ്ട്. ബാരലിന് 66.98 ഡോളറാണ് വില. ശൈത്യകാലമായതോടെ ഇന്ധന ഉപഭോഗം വർധിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ചതും പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതിക്ക് ഇൻഷുറൻസ് ഉയർത്തിയതും അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരതർക്കവുമാണ് വിലവർധനക്ക് കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.