ഒടുവിൽ ആർ.ബി.ഐയും സമ്മതിച്ചു; ഈ വർഷം ജി.ഡി.പി വളർച്ചയുണ്ടാകില്ല

മുംബൈ: 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർച്ചയുണ്ടാകില്ലെന്ന്​ പ്രവചിച്ച്​ ആർ.ബി.ഐ. ​സാമ്പത്തിക വർഷത്തിൽ നെഗറ്റീവ്​ വളർച്ചയാണുണ്ടാവുകയെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ വ്യക്​തമാക്കി. മൂഡീസ്​ പോലുള്ള ചില റേറ്റിങ്​ ഏജൻസികളുടെ പ്രവചനം ശരിവെച്ചിരിക്കുകയാണ്​ ആർ.ബി.ഐ പ്രഖ്യാപനത്തിലൂടെ.

ലോക്​ഡൗൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചു. സർക്കാറുകളുടെ വരുമാനം വലിയ രീതിയിൽ ഇടിഞ്ഞു. ചരിത്രത്തിലില്ലാത്ത ഇടിവാണ്​ വ്യക്​തികളുടെ ഉപഭോഗത്തിലുണ്ടായതെന്നും ആർ.ബി.ഐ ഗവർണർ  വ്യക്​തമാക്കി.

സമ്പദ്​വ്യവസ്ഥയുടെ നാല്​ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ ആർ.ബി.ഐയുടെ ശ്രമം. വിപണി മെച്ചപ്പെടുത്തുക, വ്യാപാരത്തിന്​ പിന്തുണ നൽകുക, ധനപ്രതിസന്ധി കുറക്കാനുള്ള നടപടിയെടുക്കുക, സംസ്ഥാന സർക്കാറുകൾക്ക്​ സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ്​ ആർ.ബി.ഐയുടെ ലക്ഷ്യങ്ങൾ.

Tags:    
News Summary - RBI Governor Says GDP Growth Expected To Remain In Negative Territory-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.