ന്യൂഡൽഹി: കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടികളുമായി ആർ.ബി.ഐ. വായ്പ പലിശ നിരക്ക് കുറച്ചും മൊറട്ടോറിയം ദീർഘിപ്പിച്ചുമാണ് കോവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ആർ.ബി.ഐ ശ്രമം. 40 ബേസിക് പോയിൻറിെൻറ കുറവാണ് റിപ്പോ നിരക്കിൽ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി കുറയും. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായും കുറച്ചിട്ടുണ്ട്. മൊറട്ടോറിയം മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് വായ്പകളുടെ മൊറട്ടോറിയം കാലയളവ്.
ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് പലിശനിരക്കുകൾ കുറച്ച തീരുമാനം പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതാദ്യമായാണ് ആർ.ബി.ഐ ഗവർണർ മാധ്യമങ്ങളെ കാണുന്നത്.
കോവിഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉൽപാദന മേഖലക്ക് സംഭാവന നൽകുന്ന ആറ് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണ്. വൈദ്യുതി-ഇന്ധന ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാൽ, മൺസൂണിൽ കുറവുണ്ടാവില്ലെന്ന കാലാവസ്ഥ വകുപ്പിെൻറ പ്രവചനം കാർഷിക മേഖലക്ക് കരുത്താകും.
ഈ വർഷത്തിെൻറ പകുതിയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കോവിഡിെൻറ വ്യാപനത്തിെൻറ തോതിനനുസരിച്ചാവും സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവ്. ലോകവ്യാപാരത്തിൽ 13 മുതൽ 32 ശതമാനത്തിെൻറ വരെ ഇടിവുണ്ടാകുമെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.