സാംസങ്​ മേധാവിക്ക്​ അഞ്ച്​ വർഷം തടവ്​

സോൾ:  ദക്ഷിണ കൊറിയൻ പ്രസിഡൻറി​​െൻറ ഇംപീച്ച്​മ​െൻറിന്​ വരെ കാരണമായ കൈക്കുലി കേസിൽ സാംസങ്​ മേധാവി ജെ വൈ ലീക്ക്​​ അഞ്ച്​ വർഷം തടവ്​. സാംസങിൽ അനധിക​ൃതമായി അധികാരം സ്ഥാപിക്കാൻ സർക്കാർ അധികാരികൾക്ക്​ കൈക്കൂലി കൊടുത്തു എന്നാണ്​ ലീക്കെതിരെയുള്ള​ ആരോപണം. ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ പാർക്ക്​ ജെൻ ഹെയുടെ ഇംപീച്ച്​മ​െൻറിന്​ വരെ കാരണമായ കേസിലാണ്​ ലോകത്തെ പ്രമുഖ കമ്പനിയുടെ മേധാവി ജയിലിൽ എത്തുന്നത്​​​.

ലീക്ക്​​ 12 വർഷം തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ കോടതി ഇത്​ അംഗീകരിച്ചില്ല. ദക്ഷിണ കൊറിയയിലെ വൻകിട കമ്പനികളെ സംബന്ധിച്ചടുത്തോളം നിർണായകമായിരുന്നു വെള്ളിയാഴ്​ചയിലെ വിധി. ​രാജ്യത്തെ കോർപ്പറേറ്റ്​ കമ്പനികളും സർക്കാർ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച്​ നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.

നേരത്തെ സ്​മാർട്ട്​ ഫോൺ ഉൾപ്പടെയുള്ള സൗകര്യങ്ങളില്ലാതെയുള്ള സാംസങ്​ മേധാവിയുടെ ജയിൽ ജീവതം വാർത്തകളിലിടം പിടിച്ചിരുന്നു. ​കമ്പനിയുടെ  പ്രധാനപ്പെട്ട മോഡലുകളിലൊന്നായ നോട്ട്​ 8 സാസംങ്​ ബുധനാഴ്​ച പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സാംസങ്​ മേധാവിക്ക്​ തടവ്​ ശിക്ഷ ലഭിക്കുന്നത്​.

Tags:    
News Summary - Samsung heir jailed in bribary case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.