ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തിങ്കളാഴ്​ച ആറുമാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച രേഖപ്പെടുത്തിയ ഒാഹരി വിപണികൾ ഇന്ന്​ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 195.64 പോയിൻറ്​ കൂടി 25,960.78 പോയിൻറിലാണ്​ വ്യാപരം അവസാനിപ്പിച്ചത്​​. ദേശീയ സൂചിക നിഫ്​റ്റി 73.20 പോയിൻറ്​ വർധിച്ച്​ 8,002.30 പോയിൻറിലാണ്​ വ്യാപാരം.

തിങ്കളാഴ്​ച നോട്ടുകൾ പിൻവലിച്ച തീരുമാനമായിരുന്നു വിപണിക്ക്​ തിരിച്ചടിയായത്​. എന്നാൽ ഇന്നലെ യുറോപ്യൻ ഒാഹരി വിപണികളും അമേരിക്കൻ സൂചിക ഡൗജോൺസും നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഇത്​ ഇന്ത്യൻ വിപണിക്ക്​ ഗുണകരമായെന്നാണ്​ സൂചന. ഏഷ്യയിലെ മറ്റ്​ ഒാഹരി വിപണികളും നേട്ടത്തിലാണ്​.

Tags:    
News Summary - Sensex regains 26,000, surges 260 pts, Nifty above 8,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.