നോട്ടുകളുടെ നിരോധനം; ഒാഹരി വിപണിയെയും ബാധിക്കും

 മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ  കേന്ദ്രസർക്കാർ തീരുമാനം ഇന്ത്യൻ ഒാഹരി വിപണിയെയും ബാധിക്കുമെന്ന്​ സൂചന. ഇന്ന്​ തകർച്ചയൊടെയായിരിക്കും വിപണി വ്യാപാരം ആരംഭിക്കുകയെന്നാണ്​ വിദ്ഗദർ അഭിപ്രായ​​പ്പെടുന്നു​.

40 ശതമാനത്തോളം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും നിയന്ത്രിക്കുന്നത്​ ചെറുകിട വ്യവസായ മേഖലയാണ്​. ഇൗ മേഖലയിൽ പണം ഉ​പയോഗിച്ചുകൊണ്ടുള്ള ഇടപാടുകൾ കൂടുതലാണ്​ ഇതാണ്​ ഒാഹരി വിപണിയെയും സ്വാധീനിക്കാൻ കാരണം. ഇതിനു പുറമെ അമേരിക്കൻ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതും ഒാഹരി വിപണിക്ക്​ നിർണായകമാവും.

ട്രംപാണ്​ വിജയിക്കുന്നതെങ്കിൽ വിപണിയിൽ ഇടിവ്​ രേഖപ്പെട​ുത്താനുള്ള സാധ്യത ഏറെയാണ്​. സിംഗപ്പുർ ഒാഹരി വിപണി ഇന്ന്​ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. 2.8 ശതമാനത്തി​െൻറ നഷ്​ടമാണ്​ സിംഗപ്പുർ വിപണിയിൽ രേഖപ്പെടുത്തിയത്.9.15ന്​ ഇന്ത്യൻ വിപണിയിൽ വ്യാപാരമാരംഭിക്കു​േമ്പാൾ ഇക്കാര്യങ്ങൾ വിപണിയെ സ്വാധീനുക്കുമെന്നാണ്​ സൂചന.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അതിസം​േബാധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള  തീരുമാനം പ്രഖ്യാപിച്ചത്​.
 

Tags:    
News Summary - Sensex Set For Sharp Fall As 500 And 1000 Rupee Notes Are Scrapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.