സുരേഷ് എൻ. പട്ടേൽ വിജിലൻസ് കമീഷണറായി സ്ഥാനമേറ്റു

ന്യൂഡൽഹി: പ്രശസ്ത ബാങ്കറായ സുരേഷ് എൻ. പട്ടേൽ വിജിലൻസ് കമീഷണറായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കേന്ദ്ര വിജി ലൻസ് കമീഷണർ സഞ്ജയ് കൊത്താരി മുമ്പാകെ വിഡിയോ കോൺഫറൻസിങ് വഴിയാണ് സത്യവാചകം ചൊല്ലിയത്.

ബാങ്കിങ് മേഖലയിൽ 30 വർഷത്തെ പ്രവൃത്തി പരിചയമുള്ള പട്ടേൽ, ആന്ധ്രാ ബാങ്കിന്‍റെ ഡയറക്ടറും സി.ഇ.ഒയും ഒാറിയന്‍റൽ ബാങ്ക് ഒാഫ് കൊമേഴ്സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആയി പ്രവർത്തിച്ചിരുന്നു.

കേന്ദ്ര വിജിലൻസ് കമീഷണറും രണ്ട് വിജിലൻസ് കമീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി). വിജിലൻസ് കമീഷണറുടെ കാലാവധി നാലു വർഷമോ 65 വയസ് വരെയോ ആണ്.

Tags:    
News Summary - Suresh N Patel takes oath as Vigilance Commissioner -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.