കണ്ണൂർ: ഇപ്പോഴത്തെ ഇരുൾമാറി നല്ല നാളുകൾ വരുമെന്ന് ടോപ്കോ ജ്വല്ലറി മാനേജിങ് ഡയറക്ടർ ടോപ്കോ അസീസ്. പ്രതീക്ഷയുടെ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത്. ജ്വല്ലറി മേഖലയിലെ പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയായിരുന്നു അദ്ദേഹം.വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയുണ്ടാകാറുണ്ട്. അതുപോലെ സർക്കാറിനും രാജ്യങ്ങൾക്കും പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഇതൊക്കെ അതിജീവിക്കാറുമുണ്ട്. അതുപോലെയുള്ള പ്രതിസന്ധി തന്നെയാണ് ഇപ്പോഴത്തേതും.
കുറച്ചുകാലം പിടിക്കുമെങ്കിലും ഇതും മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനാൽ പ്രതീക്ഷയോടെയാണ് ജ്വല്ലറി മേഖലയിലെ മുഴുവൻ വ്യാപാരികളും കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ തന്നെയാണ് ടോപ്കോ ഗ്രൂപ്പും. രോഗങ്ങളായാലും ദുരന്തങ്ങളായാലും ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് വ്യാപാര മേഖലയെയാണ്. ഇപ്പോഴും അതുതന്നെയാണ് സ്ഥിതി. ലോക്ഡൗണിനെ തുടർന്ന് വ്യാപാരമേഖല ആകെ പ്രതിസന്ധിയിലായി. വിവാഹങ്ങൾ നടക്കാത്തത് ജ്വല്ലറികൾ ഉൾപ്പെടെ വിവിധ മേഖലകളിലും പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിൽ നിന്ന് കരകയറണമെങ്കിൽ സർക്കാറിെൻറ സഹകരണം കൂടിയേതീരൂ.
സർക്കാർ എല്ലാ മേഖലകളിലും കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അത്തരം സഹായങ്ങൾ വ്യാപാരികൾക്കും കിട്ടണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെങ്കിലും സർക്കാർ സഹായം ഉണ്ടാകണം. സർക്കാറിനും ജനങ്ങൾക്കുമിടയിലെ മീഡിയേറ്ററാണ് വ്യാപാരികൾ. ജനങ്ങളിൽനിന്ന് നികുതി സ്വരൂപിച്ച് സർക്കാറിന് കൊടുക്കുകയാണ് വ്യാപാരികൾ ചെയ്യുന്നത്. ഇതിന് സർക്കാർ വ്യാപാരികൾക്ക് പ്രതിഫലം തരണം.
കസ്റ്റമേഴ്സിനെ ബോധവത്കരിച്ചാണ് നികുതി വാങ്ങിക്കുന്നത്. അതാണ് സർക്കാറിനെ ഏൽപ്പിക്കുന്നത്. എന്നിട്ടും സർക്കാറിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും വേണ്ട സഹായം ലഭിക്കുന്നില്ല. വ്യാപാരികളുടെ പ്രശ്നങ്ങളിലും സർക്കാറിെൻറ ശ്രദ്ധ പതിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.