ബംഗളൂരു: ഇന്ത്യൻ െഎ.ടി ഭീമൻമാരായ ടി.സി.എസിെൻറ മൂന്നാം പാദ ലാഭത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പ ാദവുമായി താരത്മ്യം ചെയ്യുേമ്പാൾ 24.1 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്. 8,105 കോടിയാണ് ടി.സി.എസിെൻറ മുന്നാം പാദ ലാഭം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6,531 കോടി രൂപ മാത്രമായിരുന്നു ടി.സി.എസിെൻറ ലാഭം. ഇൗ സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ലാഭത്തിൽ 2.58 ശതമാനത്തിെൻറ വർധന ടി.സി.എസിന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ടി.സി.എസിെൻറ ആകെ വരുമാനം 37,388 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ കമ്പനിയുടെ വരുമാനം 20.8 ശതമാനം വർധിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷത്തിെൻറ കഴിഞ്ഞ 14 പാദങ്ങൾക്കിടെ ഏറ്റവും വലിയ വരുമാന വർധനയാണ് ടി.സി.എസിന് ഉണ്ടായിരിക്കുന്നത്.പുതിയ ലാഭഫലത്തിെൻറ പശ്ചാത്തലത്തിൽ ഇക്വിറ്റി ഷെയറൊന്നിന്ന് നാല് രൂപ ഡിവിഡൻറ് നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.