ആഴ്ചയിൽ രണ്ട് ദിവസം​ ജോലി ; അഞ്ച് ദിവസം അവധി, തൊഴിൽ മേഖലയിൽ വൻ മാറ്റം വരുമെന്ന് ബിൽഗേറ്റ്സ്

ആഴ്ചയിൽ രണ്ട് ദിവസം​ ജോലി ; അഞ്ച് ദിവസം അവധി, തൊഴിൽ മേഖലയിൽ വൻ മാറ്റം വരുമെന്ന് ബിൽഗേറ്റ്സ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിലുള്ള ജോലി സമയത്തെ മുഴുവൻ പുനക്രമീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. ഒമ്പത് മണി മുതൽ അഞ്ച് മണി വരെയുള്ള ജോലിയെന്നതിലും മാറ്റമുണ്ടാകുമെന്നും ആഴ്ചയിൽ രണ്ട് ദിവസം ജോലി ചെയ്താൽ മതിയാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. അടുത്ത ദശാബ്ദത്തോടെ പുതിയ മാറ്റമുണ്ടാകുമെന്നാണ് ബിൽഗേറ്റ്സിന്റെ പ്രവചനം.

ജിമ്മി ​ഫാൽക്കണിന്റെ ദ ടുനൈറ്റ് ഷോ സ്റ്റാറിങ് എന്ന പരിപാടിയിലാണ് അദ്ദേഹത്തതിന്റെ പ്രവചനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. അടുത്ത ദശാബ്ദത്തിനുള്ളിൽ ഭൂരിപക്ഷം ജോലികളും മിഷ്യനുകളും ചെയ്യുന്ന രീതിയിലേക്ക് മാറുമെന്ന് ബിൽഗേറ്റ്സ് വ്യക്തമാക്കുന്നു.

നാല് പതിറ്റാണ്ടുകളായി ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്നതാണ് നിലനിൽക്കുന്നത്. അടുത്ത പതിറ്റാണ്ടിൽ ഇതിൽ മാറ്റമുണ്ടാവും. എ.ഐ ജോലികളിൽ മനുഷ്യനെ സഹായിക്കുക മാത്രമല്ല അവർക്ക് പകരമാവുകയും ചെയ്യും. രണ്ട് ദിവസം മാത്രമായി ജോലി ചുരുങ്ങും.

ജെ.പി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു. ആഴ്ച്ചയില്‍ മൂന്നര പ്രവര്‍ത്തിദിനങ്ങള്‍ മാത്രം വരുന്ന ഭാവി എ.ഐ കാരണം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.ഓട്ടോമേഷന്റെ വേഗത കണക്കിലെടുക്കുമ്പോള്‍ ഇത് പ്രായോഗികമാണെന്നാണ് അദ്ദേഹം പറയുന്നത്‌

Tags:    
News Summary - Bill Gates predicts 2-day work week as AI set to replace humans for most jobs within a decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.