കൊച്ചി: ലോകപ്രശസ്ത ടെക് കമ്പനിയായ ഐ.ബി.എം കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിെൻറ ഭാഗമായി കമ്പനി ഡെവലപ്മെൻറ് സെൻററിലേക്കുള്ള റിക്രൂട്ട്മെൻറ് ആരംഭിച്ചു. സോഫ്റ്റ്വെയർ എൻജിനീയർ, ഫ്രൻറ് എൻഡ് ഡെവലപ്ർ, ഓട്ടോമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
കമ്പനി വെബ്സൈറ്റ് വഴിയും ലിങ്ക്ഡ് ഇൻ വഴിയും അപേക്ഷിക്കാം. അതേസമയം, ഔദ്യോഗികമായി ഓഫീസ് എവിടെയാണ് തുറക്കുകയെന്നത് സംബന്ധിച്ച് ഐ.ബി.എം വ്യക്തത വരുത്തിയിട്ടില്ല. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സംവിധാനവും പരീക്ഷിക്കും.
ഐ.ബി.എം കൊച്ചിയിലേക്ക് എത്തുന്നതോടെ ഒന്നര വർഷമായി നില നിൽക്കുന്ന അഭ്യൂഹങ്ങൾക്കാണ് അറുതിയാവുന്നത്. നേരത്തെ തിരുവനന്തപുരത്ത് കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.