ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്റർ

ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്റർ

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 36 ജീവൻ രക്ഷാമരുന്നുകൾക്കാണ് പൂർണമായും നികുതി ഇളവ് നൽകിയത്. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കിയും കുറച്ചു. 37 മരുന്നുകൾക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കുകയും ചെയ്തു.

മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ സ്ഥാപിക്കും. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും.

രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങൾ വര്‍ധിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

2014ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 36 life saving drugs to be made fully exempted from basic duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.