അഞ്ച് വര്‍ഷം കൊണ്ട് 75,000 മെഡിക്കല്‍ സീറ്റ്; അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍

അഞ്ച് വര്‍ഷം കൊണ്ട് 75,000 മെഡിക്കല്‍ സീറ്റ്; അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കും. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും.

രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങൾ വര്‍ധിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

2014ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 75,000 medical seats in five years; Union Budget 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.