ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യപങ്കാളിത്തത്തിന് നിര്‍ദേശവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ അറ്റോമിക് എനര്‍ജി നിയമത്തിലും സിവില്‍ ലയബിലിറ്റി ഫോര്‍ ദ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിനുവേണ്ടിയാണ് ആണവോര്‍ജ പദ്ധതി. 2047-ഓടെ ചുരുങ്ങിയത് നൂറ് ജി.ഡബ്ല്യൂ. ആണവോര്‍ജമെങ്കിലും ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഊര്‍ജപരിവര്‍ത്തനത്തിന് അനിവാര്യമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.