വടകര: നഗരസഭയുടെ നേതൃത്വത്തിൽ നാരായണ നഗരം ഗ്രൗണ്ടിന്റെ വികസനത്തിനായി നടക്കുന്ന എക്സിബിഷൻ ആൻഡ് ട്രേഡ് ഫെയറിന്റെ പ്രവേശന ടിക്കറ്റിൽ സീരിയൽ നമ്പറില്ലെന്ന പരാതിയിൽ ജി.എസ്.ടി വകുപ്പ് അന്വേഷണം തുടങ്ങി. ജി.എസ്.ടി ഇന്റലിജൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിൽനിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. നഗരസഭയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വിതരണം ചെയ്ത ടിക്കറ്റിൽ ക്രമക്കേട് ആരോപിച്ച് ആർ.എം.പി.ഐ രംഗത്തുവന്നിരുന്നു. കലക്ടർ, വിജിലൻസ്, ജി.എസ്.ടി അടക്കമുള്ള വിഭാഗങ്ങൾക്ക് ആർ.എം.പി.ഐ പരാതി നൽകിയിട്ടുണ്ട്.
പൊതുലേലമോ ടെൻഡർ നടപടികളോ നടത്താതെ സ്വകാര്യ വ്യക്തിക്ക് പ്രദർശനത്തിന്റെ നടത്തിപ്പ് ചുമതല നൽകിയതെന്നായിരുന്നു ആർ.എം.പി.ഐ ആദ്യം ഉയർത്തിയ പരാതി. ആഗസ്റ്റ് 23 മുതലാണ് പ്രദർശനം ആരംഭിച്ചത്. സെപ്റ്റംബർ രണ്ടുവരെ സീരിയൽ നമ്പർ ഇല്ലാതെയാണ് ടിക്കറ്റ് വിൽപന നടത്തിയത്. വിവാദമായതോടെ നടത്തിപ്പുകാർ സീരിയൽ നമ്പറുള്ള ടിക്കറ്റ് വിതരണം ആരംഭിക്കുകയുമുണ്ടായി. ജി.എസ്.ടി ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.