ന്യൂഡൽഹി: തുണിത്തരങ്ങളുടെ നികുതി വർധന മരവിപ്പിച്ച് ജി.എസ്.ടി കൗൺസിൽ. അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്.സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. ജനുവരി ഒന്നിന് പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ് ജി.എസ്.ടി കൗൺസിൽ നിർണായക തീരുമാനമുണ്ടായത്. നികുതി വർധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്ത്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ നിലപാടെടുത്തു.
കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരമാൻ ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ കൂടികാഴ്ചയിലും തുണത്തരങ്ങളുടെ നികുതി വർധന ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നികുതി വർധന നടപ്പായാൽ ഒരു ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്ന് പശ്ചിമബംഗാൾ ധനമന്ത്രി പറഞ്ഞിരുന്നു. 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. വ്യവസായ സംഘടനകളും തീരുമാനത്തിനെതിരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.