കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപ വർധിച്ച് വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി. സർവകാല റെക്കോർഡിലാണ് സ്വർണനിരക്ക് ഇപ്പോൾ. 2023 മെയ് അഞ്ചിലായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്പോട്ട് ഗോൾഡിന്റെ വിലയും വൻതോതിൽ ഉയരുകയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2000 ഡോളറായി ഉയർന്നു.
ഔൺസിന് 2006 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിലും സ്വർണത്തിന്റെ ഭാവി വിലകൾ ഉയർന്നു.ഇസ്രായേൽ ഹമാസ് സംഘർഷമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
സംഘർഷത്തെ തുടർന്ന് ഓഹരി വിപണികളിൽ അനിശ്ചിതത്വം തുടരുന്നു. ഇതുമൂലം നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപമായ സ്വർണം തെരഞ്ഞെടുക്കുകയാണ്. സംഘർഷം അയവില്ലാതെ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും സ്വർണവിലയെ അത് സ്വാധീനിക്കും. അതേസമയം, നേട്ടത്തോടെ ഇന്ത്യൻ ഓഹരി വിപണികൾ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെൻസെക്സ് 634 പോയിന്റ് നേട്ടത്തോടെ 63,782 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 190 പോയിന്റ് നേട്ടത്തോടെ 19,047 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.