തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍; അവതരണത്തിലും ചരിത്രം കുറിച്ച് നിര്‍മല സീതാരാമന്‍

തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍; അവതരണത്തിലും ചരിത്രം കുറിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വനിതാ കേന്ദ്രമന്ത്രിയാണ് നിര്‍മല സീതാരാമന്‍. 2019ലാണ് രണ്ടാം മോദി മന്ത്രിസഭയിൽ ധനമന്ത്രിയായി നിര്‍മല ചുമതലയേല്‍ക്കുന്നത്.

അന്നുമുതല്‍ 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും നിര്‍മലയായിരുന്നു അവതരിപ്പിച്ചത്. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡാണ് നിർമല സ്വന്തമാക്കിയത്.

മൊറാര്‍ജി ദേശായിക്കാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡുള്ളത്. പത്ത് ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. എന്നാലിത് തുടർച്ചയായിട്ടായിരുന്നില്ല. 1959നും 64നും ഇടയില്‍ ധനമന്ത്രിയായിരിക്കേ ആറ് ബജറ്റുകളും 1967നും 1969നും ഇടയില്‍ നാല് ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്.

വ്യത്യസ്ത കാലയളവുകളിലായി പി. ചിദംബരം ഒന്‍പത് ബജറ്റുകളും പ്രണാബ് മുഖര്‍ജി എട്ട് ബജറ്റുകൾ വീതവും അവതരിപ്പിച്ചിട്ടുണ്ട്. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കേ 1991-95 കാലത്ത് അഞ്ച് ബജറ്റുകളാണ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്.

തുടര്‍ച്ചയായ ബജറ്റ് അവതരണത്തില്‍ മാത്രമല്ല, ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോഡും നിര്‍മലാ സീതാരാമന് സ്വന്തമാണ്. 2020-ലെ നിര്‍മലയുടെ ബജറ്റ് പ്രസംഗം നീണ്ടുനിന്നത് രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റാണ്. 

Tags:    
News Summary - Nirmala Sitharaman to script history, present 8th consecutive Budget today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.