സിയോൾ: കോവിഡ് മഹാമാരിക്ക് ശേഷം ഫാക്ടറികളുടെ പ്രവർത്തനം സാധാരണനിലയിലാക്കാനൊരുങ്ങി ഉത്തരകൊറിയ. ഈ വർഷത്തെ സമ്പദ്‍വ്യവസ്ഥയുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിനാണ് കേന്ദ്രസർക്കാർ നടപടി.
ഉത്തരകൊറിയയുടെ പാർലമെന്റായ പീപ്പിൾസ് അസംബ്ലിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഉത്തരകൊറിയയുടെ നീക്കം. 2021ൽ തുടർച്ചയായ രണ്ടാം വർഷവും ഉത്തരകൊറിയയുടെ സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയേറ്റിരുന്നു.
പീപ്പിൾസ് അസംബ്ലിയുടെ യോഗത്തിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പങ്കെടുത്തില്ല. പകരം കിം ടോക് ഹുൻ യോഗത്തിൽ പങ്കെടുത്തിരുന്നു. മെറ്റൽ ഫാക്ടറികൾ, ഇരുമ്പുരുക്കുശാലകൾ എന്നിവയുടെ പ്രവർത്തനം സാധാരണഗതിയിലാക്കാനാണ് ഉത്തരകൊറിയൻ സർക്കാറിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.