പാലക്കാട്: സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വില വർധിച്ചതായാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മുളക്, ഡാൽഡ എന്നിവയുടെ വില കുറഞ്ഞു. മട്ട അരി ജൂണിൽ കിലോയ്ക്ക് 49.25 രൂപയായിരുന്നത് ഡിസംബറിൽ 51.43 ആയി വർധിച്ചു. നാടൻ, റോസ് എന്നിവ യഥാക്രമം 47.29, 50.22 ആയിരുന്നത് 49.43, 51.44 എന്നിങ്ങനെ കൂടി. ആന്ധ്ര വെള്ള കിലോക്ക് ആറ് മാസത്തിനുള്ളിൽ മൂന്ന് രൂപയാണ് വർധിച്ചത്. 42.46 ൽ നിന്ന് 45.74 ആയും, പാലക്കാട് ജയ 43.50 ൽ നിന്ന് 44.50 ആയും ഉയർന്നു.
അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും കിട്ടാനില്ല. 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ഇതിനാൽ ജനം പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.