ലാഭത്തിൽ കുതിച്ച് പൊതുമേഖല ബാങ്കുകൾ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ മൊ​ത്തം ലാ​ഭം 1.4 ല​ക്ഷം കോ​ടി രൂ​പ ക​വി​ഞ്ഞു. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 35 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.

12 പൊ​തു​​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലാ​ഭം 1,41,203 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 40 ശ​ത​മാ​ന​വും എ​സ്.​ബി.​ഐ​യു​ടെ ലാ​ഭ​മാ​ണ്. 61,077 കോ​ടി രൂ​പ​യാ​ണ് എ​സ്.​ബി.​ഐ നേ​ടി​യ ലാ​ഭം. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 22 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ 17,788 കോ​ടി​യും കാ​ന​റ ബാ​ങ്ക് 14,554 കോ​ടി​യും പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് 8,245 കോ​ടി​യും യൂ​നി​യ​ൻ ബാ​ങ്ക് 13,649 കോ​ടി​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2,549 കോ​ടി​യും ലാ​ഭം നേ​ടി.

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര 4,055 കോ​ടി രൂ​പ​യും ഇ​ന്ത്യ ബാ​ങ്ക് 8,063 കോ​ടി രൂ​പ​യു​മാ​ണ് ലാ​ഭ​മു​ണ്ടാ​ക്കി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്കി​ന് മാ​ത്ര​മാ​ണ് ലാ​ഭ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്. 595 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബാ​ങ്കി​​െ​ന്റ ലാ​ഭം. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 55 ശ​ത​മാ​നം കു​റ​വ്. 2018 സാ​മ്പ​ത്തി​ക വ​ർ​ഷം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ 85,390 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Public sector banks in profits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT