പ്രതിരോധ മേഖലയിൽ 'ആത്മനിർഭർ ഭാരത്'

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. പ്രതിരോധ മേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിക്കും. പ്രതിരോധ ഗവേഷണ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും.

പ്രതിരോധ വ്യാപാരത്തിൽ 69 ശതമാനം ഇന്ത്യയിൽ തന്നെയാക്കും. ആയുധ ഇറക്കുമതി കുറക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രതിരോധ മേഖലക്കായി 525166.15 രൂപയാണ് ബജറ്റിൽ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുള്ളത്. 

Tags:    
News Summary - union budget 2022: 'Atmanirbhar Bharat' in Defense sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.