ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി പ്രഖ്യാപനം. പുതിയ വിമാനത്താവളവും ഐ.ഐ.ടിക്കായി പുതിയ പദ്ധതിയും നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.
പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. നിലവിലെ പറ്റ്ന വിമാനത്താവളം നവീകരിക്കും.
പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. സംസ്ഥാനത്ത് പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിയും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു.
അതേസമയം, കേന്ദ്ര ബജറ്റിൽ ബിഹാറിന് മാത്രം തുടരെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിനായി പുതിയ പ്രഖ്യാപനം കേന്ദ്ര ബജറ്റിൽ ഉണ്ടായത്.
മോദി സർക്കാറിനെ പിന്തുണക്കുന്ന നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിനെയും ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പിയെയും പിണക്കാതിരിക്കാൻ വലിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ബജറ്റിലും മോദി സർക്കാർ നടത്തിയിരുന്നത്. ബിഹാറിനും ആന്ധ്രക്കും പ്രത്യേക പാക്കേജ് തന്നെ കേന്ദ്ര സർക്കാർ അന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.