വാഹന നികുതി; ഏപ്രിൽ ഒന്നുമുതൽ രജിസ്​ട്രേഷൻ പുതുക്കാൻ ചെലവേറും

വാഹന നികുതി; ഏപ്രിൽ ഒന്നുമുതൽ രജിസ്​ട്രേഷൻ പുതുക്കാൻ ചെലവേറും

കോട്ടയം: 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നികുതിയടച്ച്​ രജിസ്​ട്രേഷൻ പുതുക്കാൻ അടുത്തമാസം മുതൽ ചെലവേറും. ഇലക്​ട്രിക്​ വാഹനങ്ങൾക്കും വില വർധിക്കും. വാഹനങ്ങളുടെ നികുതിനിരക്കിലെ മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്നാണിത്.

എന്നാൽ ടൂറിസ്റ്റ്​, സ്വകാര്യബസുകൾ ഉൾപ്പെടെയുള്ളവക്ക്​ നികുതി നിരക്കിൽ ഏകീകരണവും കുറവും വരും. പുതിയ നിരക്കുകൾ സംബന്ധിച്ച് ട്രാൻസ്​പോർട്ട്​ കമീഷണർ സി.എച്ച്​. നാഗരാജു സർക്കുലർ പുറപ്പെടുവിച്ചു.

മാർച്ച്​ 31ന്​ മുമ്പ്​ പൂർണമായും പണമടച്ച്​ ബുക്ക്​ ചെയ്ത വാഹനങ്ങളെ ഈ നികുതി വ്യത്യാസത്തിൽ നിന്ന്​ ഒഴിവാക്കും. കോൺട്രാക്ട്​ കാര്യേജിലെ ഓർഡിനറി, പുഷ്​ബാക്ക്​ സീറ്റ്​ വേർതിരിവ്​ ഒഴിവാകും. 

ചെലവ്​ കൂടുന്നത്​

  • 15 വർഷ കാലാവധി കഴിഞ്ഞ്​ രജിസ്​ട്രേഷൻ പുതുക്കുന്ന ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിന്​ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ എന്നിവക്ക് അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്ന്​ 1350 ആകും.
  • 15 വർഷം കഴിഞ്ഞ 750 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 6400 ൽനിന്ന്​ 9600 രൂപയാകും.
  • 750 കിലോ മുതൽ 1500 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 8600ൽ നിന്ന്​ 12,900 ആകും.
  • 1500 കിലോക്ക്​​ മുകളിൽ ഭാരം വരുന്ന ​കാറുകൾക്ക്​ 10,600ൽനിന്ന്​ 15,900 രൂപയാകും.
  • ഇലക്​ട്രിക്​ മോട്ടോർ സൈക്കിളുകളുടെയും വ്യക്തിഗത ആവശ്യത്തിനുള്ള ഇലക്​ട്രിക്​ ഓട്ടോറിക്ഷകളുടെയും ഒറ്റത്തവണ നികുതി, വിലയുടെ അഞ്ചുശതമാനം എന്ന നിലവിലെ നിരക്കിൽ തുടരും.
  • 15 ലക്ഷം വരെയുള്ള ഇലക്​ട്രിക്​ കാറുകളുടെ നികുതി വാങ്ങുന്ന വിലയുടെ അഞ്ചുശതമാനമായിരിക്കും.
  • 15 - 20 ലക്ഷത്തിനിടയിലുള്ള ഇലക്​ട്രിക്​ കാറുകൾക്ക്​ എട്ട്​ ശതമാനവും 20 ലക്ഷത്തിന്​ മുകളിലുള്ളവക്ക്​ വാങ്ങൽ വിലയുടെ 10 ശതമാനവുമായിരിക്കും നികുതി. 

നികുതി കുറയുന്നത്​

  • ഏഴുമുതൽ 12 വരെ യാത്രക്കാരുമായി പോകുന്ന കോൺട്രാക്ട്​ കാര്യേജ്​ വാഹനങ്ങളുടെ ത്രൈമാസ നികുതി സീറ്റൊന്നിന്​ 390 രൂപയാകും.
  • 13 മുതൽ 20 വരെ യാത്രക്കാരുമായി പോകുന്ന വാഹനത്തിന്​ സീറ്റൊന്നിന്​ 600 രൂപയാകും.
  • 20ന്​ മുകളിൽ യാത്രക്കാരുള്ളവക്ക്​ സീറ്റൊന്നിന്​ 900 രൂപയാകും ത്രൈമാസ നികുതി.
  • സ്ലീപ്പർ ​െബർത്തുകൾ ഘടിപ്പിച്ച ബസുകൾക്ക്​ ത്രൈമാസനികുതി സീറ്റൊന്നിന്​ 1500 രൂപയായി. ഇത്തരം വാഹനങ്ങളിൽ സീറ്റുകൾക്കൊപ്പം ​െബർത്തും ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഓരോ ബെർത്തിനും 1500 രൂപയും സീറ്റിന്​ 900 രൂപ നിരക്കിലും നികുതി ഈടാക്കും.
  • ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അയൽസംസ്ഥാനത്തുനിന്ന്​ എത്തുന്ന ​ബസുകൾക്ക്​ സീറ്റൊന്നിന്​ 2500 രൂപയായിരിക്കും നികുതി. എന്നാൽ, ​െബർത്തുള്ളവക്ക്​ 4000 രൂപ എന്ന നിരക്കിൽ മാറ്റമുണ്ടാകില്ല.
  • ഓർഡിനറി പെർമിറ്റുള്ള സ്​റ്റേജ്​ കാര്യേജുകളിലെ ത്രൈമാസ നികുതി ഓരോ യാത്രക്കാരനും 540 എന്നത്​ 490 രൂപയാകും.
  • ഫാസ്റ്റ്​ പാസഞ്ചർ, എക്സ്​പ്രസ്​ പെർമിറ്റുള്ള ബസുകളുടെ ​ത്രൈമാസ നികുതി യാത്രക്കാരന്​ 620 എന്നത്​ 560 രൂപയാകും.
  • ഓർഡിനറി, ഫാസ്റ്റ്​ പാസഞ്ചർ, എക്സ്​പ്രസ്​ പെർമിറ്റുള്ള ബസുകളിൽനിന്ന്​ യാത്രചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ ഒരു യാത്രക്കാരന്​ 190 എന്നത്​ 170 രൂപയാകും. ടൗൺ, സിറ്റി പെർമിറ്റുള്ള ബസുകളിൽ ഇത്​ 140 ൽനിന്ന്​ 130 ആയി കുറയും.
  • തറവിസ്തീർണത്തിന്‍റെ അടിസ്ഥാനത്തിൽ നികുതി അടക്കേണ്ട വാഹനങ്ങളുടെ നികുതിയിലും കുറവുണ്ടാകും.

ഒഴിവാക്കി നൽകുന്നത്​

  • ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതി നിരക്ക്​ നിലവിൽ വരുന്നതിനാൽ മാർച്ച്​ 31ന്​ മുമ്പ്​ ഉയർന്നനിരക്കിൽ നികുതി അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള കാലയളവിൽ നികുതിയൊടുക്കുമ്പോൾ ഇളവ്​​ ലഭിക്കും.
  • മാർച്ച്​ 31ന്​ രാത്രി 12ന്​ മുമ്പ്​ മുഴുവൻ തുകയും അടച്ച്​ ബുക്ക്​ ചെയ്ത ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ ഈ നികുതി വർധന ബാധകമല്ല.
  • മാർച്ച്​ 31ന്​ മുമ്പ്​ പഴയനിരക്കിൽ നികുതി അടച്ച്​ ഏപ്രിൽ ഒന്നിനുശേഷമാണ്​ ഇലക്​ട്രിക്​ വാഹനത്തിന്‍റെ ബാക്കി തുക അടച്ചിട്ടുള്ളതെങ്കിൽ ശേഷിക്കുന്ന തുക ഈടാക്കണമെന്നും ഉത്തരവിലുണ്ട്​.
Tags:    
News Summary - Vehicle tax; Cost to renew registration will increase from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.