കോവിഡ് 19 വൈറസ് ബാധ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വൈറസിനെ ചെറുക്കാൻ ലോക്ഡൗൺ നിയന്ത്രങ്ങൾ പ്രഖ്യാപിച്ചതോടെ സമ്പദ്വ്യവസ്ഥകളെല്ലാം ഐ.സി.യുവിലായി. ഇതിെൻറ ഫലമായി ഓഹരി വിപണികൾ സമാനതകളില്ലാത്ത തകർച്ചയാണ് നേരിട്ടത്. നിഫ്റ്റിയും സെൻസെക്സും ചരിത്രത്തിലില്ലാത്ത നിലയിലേക്ക് കൂപ്പുകുത്തി. ഇതോടെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള സാധ്യത ജനങ്ങൾ തേടി. എക്കാലത്തേയും പോലെ സ്വർണത്തിലേക്കാണ് അവർ എത്തിയത്.
ലോക്ഡൗൺ കാലത്തും ഡിമാൻഡിൽ ഇടിവില്ലാതെ വില കുതിച്ചുയർന്ന ഏക ഉൽപന്നവും മഞ്ഞലോഹമായിരിക്കും. കോവിഡ് വ്യാപനത്തിെൻറ ആദ്യ നാളുകളിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിെൻറ വില 3740 രൂപ മാത്രമായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസം കഴിഞ്ഞ് മാർച്ച് 31ന് സ്വർണ്ണ വില 4000 തൊട്ടു. പവന് 32,000 രൂപയായും വില വർധിച്ചു. ഏപ്രിൽ ഏഴിന് 4100 രൂപയായും 14ന് 4200 രൂപയായും സ്വർണ്ണ വില വർധിച്ചു. മെയ് 15ന് 4300 രൂപയായ സ്വർണ്ണ വില മെയ് 18ന് 4380 ആയി പുതിയ ചരിത്രം കുറിച്ചു. ഇതോടെ വിപണിയിൽ സ്വർണ്ണ വില പവന് 35000 പിന്നിടുന്നതിനും കാരണമായി.
കോവിഡിനൊപ്പം യു.എസ്-ചൈന വ്യാപാര യുദ്ധവും സ്വർണ്ണവില ഉയരുന്നതിനുള്ള കാരണമായി. കോവിഡ് 19 മാറ്റമില്ലാതെ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത. ഇന്ത്യയിൽ നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സമ്പദ്വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കിൽ അത് ഓഹരി വിപണികളെ സമ്മർദത്തിലാക്കുകയും സ്വർണ്ണത്തിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇടയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.