കുവൈത്ത് സിറ്റി: ഇന്ത്യൻ പൈതൃകസ്മാരകങ്ങളും കലാരൂപങ്ങളും ഭക്ഷ്യോൽപന്നങ്ങളും സംഗീതവും സമന്വയിപ്പിച്ച് ലുലു ഹൈപർ മാർക്കറ്റിൽ ‘ലുലു ഇന്ത്യ ഉത്സവ്-2023’ സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ട് 6.30ന് ലുലു ഹൈപർ മാർക്കറ്റ് അൽറായ് ശാഖയിലാണ് ചരിത്രവും കലയും സംസ്കാരവും സമ്മേളിക്കുന്ന പരിപാടി.
ഇന്ത്യൻസ്മാരകങ്ങളുടെ പ്രദർശനം, പരമ്പരാഗത സംഗീത ബാൻഡുകളുടെ സാന്നിധ്യം, ദേശഭക്തിഗാനാലാപനം, കലാവസ്തുക്കളുടെ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പഴങ്ങൾ, പച്ചക്കറി, മാംസം, മത്സ്യം, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മറ്റും ഉൾപ്പെടെ എല്ലാ ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും വലിയ കിഴിവുകൾ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലുലു മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാനും പ്രദർശനങ്ങളും കലാപരിപാടികളും കാണാനും ആസ്വദിക്കാനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.