ഉൽപാദനത്തിൽ ഇടിവ്; മാലിമുളക്​ വില കുത്തനെ ഉയരുന്നു

ക​ട്ട​പ്പ​ന: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ മാ​ലി​മു​ള​കി​ന് വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യാ​ണ്​ നി​ല​വി​ലെ വി​ല. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ ഇ​ട​വി​ള​ക​ളി​ൽ പ്ര​ധാ​നി​യാ​യ മാ​ലി​മു​ള​കി​ന് വി​ല ഉ​യ​രു​ന്ന​ത്​ ക​ർ​ഷ​ർ​ക്ക്​ പ്ര​തീ​ക്ഷ​യാ​ണ്. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തോ​പ്രാം​കു​ടി, ഈ​ട്ടി​ത്തോ​പ്പ്, ചി​ന്നാ​ർ, കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ, ഇ​ര​ട്ട​യാ​ർ, ഉ​ടു​മ്പ​ൻ​ചോ​ല, അ​ണ​ക്ക​ര, മാ​ട്ടു​ക​ട്ട, കോ​വി​ൽ​മ​ല, കാ​ൽ​ത്തൊ​ട്ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഹൈ​റേ​ഞ്ചി​ൽ മാ​ലി​മു​ള​ക്​ പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി, മ​രി​ച്ചി​നി, ഇ​ഞ്ചി, ഏ​ലം, എ​ത്ത​വാ​ഴ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക കൃ​ഷി​ക​ൾ​ക്കും ഇ​ട​വി​ള​യാ​യി മാ​ലി​മു​ള​ക് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ ഉ​ൽ​പാ​ദ​നം ഇ​ടി​ഞ്ഞ​ത്. മ​ഴ​യി​ൽ കൃ​ഷി ന​ശി​ച്ച​തി​നെ തു​ട​ർ​ന്നും ഉ​ൽ​പാ​ദ​ന ഇ​ടി​വി​ന്​ കാ​ര​ണ​മാ​യി. ഒ​രു​മാ​സ​ത്തി​നി​ടെ കി​ലോ​ഗ്രാ​മി​ന് 50 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ക​ട്ട​പ്പ​ന, ക​ഞ്ചി​യാ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​ലി​മു​ള​കി​ന് ചൊ​വ്വാ​​ഴ്ച കി​ലോ​ക്ക്​ 200 മു​ത​ൽ 220 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ജ​നു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ 300 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നേ​ക്കാം. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ കി​ലോ​ക്ക്​ വി​ല 350 രൂ​പ വ​രെ ഉ​യ​ർ​ന്നി​രു​ന്നു.

ജൂ​ണി​ൽ കി​ലോ​ക്ക്​ 50 രൂ​പ മാ​ത്ര​മാ​യി​രു​ന്നു വി​ല. ഹൈ​റേ​ഞ്ചി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം മാ​ലി​മു​ള​ക് ക​ർ​ഷ​ക​രാ​ണു​ള്ള​ത്.10 സെ​ന്റ് മു​ത​ൽ നാ​ലേ​ക്ക​ർ വ​രെ കൃ​ഷി​യു​ള്ള ക​ർ​ഷ​ക​രു​ണ്ട്. സാ​ധാ​ര​ണ​യാ​യി ജൂ​ൺ മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ് മാ​ലി​മു​ള​കി​ന്റെ കൃ​ഷി സീ​സ​ൺ. ഈ ​വ​ർ​ഷം ജൂ​ൺ മു​ത​ൽ ആ​രം​ഭി​ച്ച ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മാ​ലി​മു​ള​ക് കൃ​ഷി​ക്ക് ക​ന​ത്ത നാ​ശം നേ​രി​ട്ടി​രു​ന്നു. ഇ​ല മു​ര​ടി​പ്പ് രോ​ഗ​വും അ​ഴു​ക​ലും​മൂ​ലം നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ചെ​ടി ന​ശി​ച്ചു. ഇ​തോ​ടെ ഉ​ൽ​പാ​ദ​നം കു​ത്ത​നെ താ​ഴ്ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് മാ​ലി​മു​ള​ക് പ്ര​ധാ​ന​മാ​യും വി​ള​വെ​ടു​ക്കു​ന്ന​ത്. ആ ​ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് മു​ത​ൽ പ​ത്ത് ട​ൺ വ​രെ ക​യ​റ്റി​യ​യ​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നാ​ലോ, അ​ഞ്ചോ ക്വി​ന്റ​ൽ മാ​ത്ര​മാ​ണ് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​ത്. ഇ​തോ​ടെ മാ​ലി​മു​ള​കി​ന്റെ വി​ല കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വി​ല കി​ലോ​ക്ക്​ 300 ക​ട​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

മാ​ല​ദീ​പി​ലെ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ആ​ഹാ​ര​ക്ര​മ​ത്തി​ൽ മാ​ലി​മു​ള​കി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. ന​ല്ല വ​ലു​പ്പ​വും അ​തി​രൂ​ക്ഷ​മാ​യ കു​ത്ത​ലും എ​രി​വു​മു​ള്ള മാ​ലി​മു​ള​കി​നാ​ണ് മാ​ർ​ക്ക​റ്റി​ൽ പ്രി​യം. തൈ​രു​മു​ള​കി​നാ​യും അ​ച്ചാ​റു​ക​ൾ ഉ​ണ്ടാ​ക്കാ​നും ക​റി​ക​ൾ​ക്ക് ചേ​ർ​ക്കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ മാ​ലി​മു​ള​കി​ന് കി​ലോ​ക്ക്​ 200 രൂ​പ വി​ല​യു​ള്ള​പ്പോ​ൾ മാ​ല​ദീ​പി​ൽ 400 മു​ത​ൽ 500 രൂ​പ വ​രെ വി​ല​യു​ണ്ട്. വി​ല​യി​ലെ ഈ ​അ​ന്ത​ര​ത്തി​ന്റെ പ്ര​യോ​ജ​നം മു​ഴു​വ​ൻ കി​ട്ടു​ന്ന​ത് ഇ​ട​നി​ല​ക്കാ​ർ​ക്കും ക​യ​റ്റു​മ​തി​ക്കാ​ർ​ക്കു​മാ​ണ്. പ്ര​ധാ​ന​മാ​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യാ​ണ് മാ​ലി​മു​ള​കി​ന്റെ ക​യ​റ്റു​മ​തി. ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ലും മാ​ലി​മു​ള​കി​ന് പ്രി​യ​മു​ണ്ട്.

തൈ ​ന​ട്ട് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ആ​ദാ​യം ല​ഭി​ക്കു​മെ​ന്ന​താ​ണ് മാ​ലി​മു​ള​കി​നെ ക​ർ​ഷ​ക​രു​ടെ ഇ​ഷ്ട​പ്പെ​ട്ട കൃ​ഷി​യാ​ക്കു​ന്ന​ത്. ഇ​പ്പോ​ഴു​ണ്ടാ​യ വി​ല വ​ർ​ധ​ന അ​ധി​ക​കാ​ലം നീ​ണ്ടു​നി​ൽ​ക്കാ​നി​ട​യി​ല്ല. എ​ങ്കി​ലും വി​ല വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ക​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​കൃ​ഷി​യി​ലേ​ക്ക്​ തി​രി​ഞ്ഞി​ട്ടു​ണ്ട്.

Tags:    
News Summary - mali Chilli prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT