വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 41 രൂപ കുറച്ച് എണ്ണ കമ്പനികൾ

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 41 രൂപ കുറച്ച് എണ്ണ കമ്പനികൾ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Tags:    
News Summary - Commercial LPG cylinders price reduced by Rs 41 from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT