തിരുവനന്തപുരം: കോവിഡ് സാമ്പത്തികാഘാതം സംബന്ധിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം സംസ്ഥാനത്തിെൻറ ആഭ്യന്തര വരുമാനത്തിൽ 1.25 ലക്ഷം കോടിയുടെ (125657) നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി.
ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ റവന്യൂ വരുമാനത്തിൽ 35455 കോടിയുടെ നഷ്ടമുണ്ടാകും. 81080 കോടിയായി റവന്യൂ വരുമാനം കുറയും. സാമൂഹികക്ഷേമ ചെലവുകൾ അതേപടി തുടർന്നാൽ റവന്യൂ കമ്മിയും ധനകമ്മിയും വർധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇൗ സാഹചര്യത്തിൽ സർക്കാർ ചെലവുകൾ സാധ്യമായ ക്രമീകരണം വരുത്തുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ധ്രുതപഠനം നടത്തും. സി.ഡി.എസ് ഡയറക്ടർ ഡോ.സുനിൽ മാണി അധ്യക്ഷനായ സമിതിയെ ഇതിന് ചുമതലപ്പെടുത്തി. ജൂണിൽ റിപ്പോർട്ട് ലഭിക്കും.
കോവിഡിെൻറ സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സമിതി ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തും. ഇതിന് ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഒരുമാസത്തിനകം ഇടക്കാല റിപ്പോർട്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.