കോഴിക്കോട്: ഏറെക്കാലത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് ആറ് രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്.
കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി. പെട്രോളിന്‍റെ എക്സൈസ് തീരുവ 5 രൂപയും ഡീസലിന്‍റെ തീരുവ 10 രൂപയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതാണ് ഇന്ധന വില കുറയാന്‍ കാരണം.
ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പെട്രോൾ, ഡീസൽ എക്സൈസ് തീരുവ ഇനിയും കുറയ്ക്കണം. സംസ്ഥാനത്തെ നികുതി കുറയ്ക്കുന്നതിൽ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് വില കുറഞ്ഞത്. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.