സ്വർണവില വീണ്ടും റെക്കോഡിൽ; പഴയ സ്വർണം വിറ്റഴിക്കാൻ വൻ തിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ. പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വർണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. ഈ വില ഞായറാഴ്ചയും തുടർന്നു. എന്നാൽ, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബർ 10ന് രേഖപ്പെടുത്തി. 

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​വും സൃ​ഷ്ടി​ച്ച പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​നു​ണ്ടാ​യ വ​ർ​ധി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്​ വി​ല ഉ​യ​രാ​ൻ കാ​ര​ണം.

അതേസമയം, വില കുതിച്ച് കയറിയതോടെ പഴയ സ്വർണം വിറ്റഴിക്കാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതൽ. അതേസമയം, വില ഇനിയും കൂടു​മെന്ന പ്രതീക്ഷയിൽ വിൽപന വൈകിപ്പിക്കുന്നവരുമുണ്ട്.



Tags:    
News Summary - Gold price again at a record today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT