കൊച്ചി: രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവന്റെ വില 65,880 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 40 രൂപയും വർധിച്ചു. 8235 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയർന്നിരിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു.
ഏപ്രിൽ മുതൽ കൂടുതൽ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള നടപടികളുമായി യു.എസ് പ്രസിഡന്റ് മുന്നോട്ട് പോവുകയാണെങ്കിൽ വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത. ഗോൾഡ്മാൻ സാചസ് പോലുള്ള ഏജൻസികൾ തുടർന്നും സ്വർണവില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.
സ്വർണവില ഔൺസിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോൾഡ്മാൻ സാചസിന്റെ പ്രവചനം. ഏഷ്യൻ കേന്ദ്രബാങ്കുകൾ അടുത്ത ആറ് വർഷത്തേക്ക് കൂടി വൻതോതിൽ സ്വർണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തൽ ഇതും സ്വർണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.