ഒമൈക്രോൺ: ക്രൂഡോയിൽ വിലയിൽ വൻ ഇടിവ്​; ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 72 ഡോളറിലേക്ക്​ കൂപ്പുകുത്തി

വാഷിങ്​ടൺ: പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയതിന്​ പിന്നാലെ ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്​. ​ 10 ശതമാനത്തിലേറെ ഇടിവാണ്​ ഉണ്ടായത്​. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 82 ഡോളറിൽ നിന്നും 72ലേക്ക്​ കൂപ്പുകുത്തി. യു.എസിന്‍റെ വെസ്റ്റ്​ ടെക്​സാസ്​ ക്രൂഡിന്‍റെ വില 68.15 ഡോളറിലേക്ക്​ ഇടിഞ്ഞു.

2020 ഏപ്രിലിന്​ ശേഷം ഇത്രയും വലിയ ഇടിവ്​ എണ്ണവിലയിൽ രേഖപ്പെടുത്തുന്നത്​ ഇതാദ്യമായാണ്​. ​ഒമ്രികോൺ എന്ന പുതിയ കോവിഡ്​ വകഭേദമാണ്​ എണ്ണവിപണിയിലും ആശങ്ക സൃഷ്​ടിക്കുന്നത്​. അതീവ അപകടകാരിയാണ്​ ഒമ്രികോണെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ എണ്ണവിലയിൽ വൻ ഇടിവുണ്ടായത്​.

നേരത്തെ എണ്ണവില കുറക്കുന്നതിനായി കരുതൽ ശേഖരം പുറത്തെടുക്കാൻ യു.എസ്​ ഉൾപ്പടെയുള്ള രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. യു.എസിന്​ പുറമേ ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരത്തിൽ കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചിരുന്നു.

അതേസമയം, ഒപെകിന്‍റെ നിർണായക യോഗം ഡിസംബർ ആദ്യവാരം നടക്കുന്നുണ്ട്​. ഉൽപാദനം സംബന്ധിച്ച നിർണായക തീരുമാനം ഒപെക്​ യോഗത്തിലെടുക്കും. പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഒപെക്​ എന്ത്​ നിലപാട്​ സ്വീകരിക്കുമെന്നതിൽ അവ്യക്​തത തുടരുകയാണ്​. നേരത്തെ അടുത്ത വർഷം ജനുവരി മുതൽ ഉൽപാദനം വർധിപ്പിക്കാൻ ഒപെക്​ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - Oil Prices Crash On New Covid Fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT