ന്യൂഡൽഹി: ഒമിക്രോൺ ഭീതി ശക്തമാകുന്നതിനിടെ രാജ്യത്ത് സ്വർണവിലയും ഉയരുന്നു. എം.സി.എക്സിൽ ഫെബ്രുവരിയിലെ സ്വർണത്തിന്‍റെ ഫ്യൂച്ചർ കോൺട്രാക്ടിൽ 524 രൂപയുടെ വർധനവ് രേഖപ്പെടുത്തി. 10 ഗ്രാം സ്വർണത്തിന്‍റെ വില 524 രൂപ വർധിച്ച് 47,925 രൂപയിലേക്ക് എത്തി. ഒറ്റ ദിവസത്തിൽ 1.11 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, സ്വർണത്തിനും വെള്ളിക്കുമുണ്ടായ വാണിജ്യ ആവശ്യകതയിലെ വർധനവ് എന്നിവയെല്ലാം വിലയെ സ്വാധീനിക്കുന്നുണ്ട്. ദീർഘകാലത്തേക്ക് രാജ്യത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുകയാണെങ്കിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
സ്പോട്ട് ഗോൾഡിന്‍റെ വില ഔൺസിന് 1835 ഡോളറായി വർധിക്കുമെന്നാണ് പ്രവചനം. എം.സി.എക്സിൽ സ്വർണവില 10 ഗ്രാമിന് 49,000 രൂപ വരെയായി ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. ഒമിക്രോൺ ഭീതിക്കിടെ ഓഹരി വിപണികൾ കഴിഞ്ഞ ദിവസം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംെബ സൂചിക സെൻസെക്സ് 764 പോയിന്‍റ് ഇടിഞ്ഞപ്പോൾ ദേശീയ സൂചിക നിഫ്റ്റി 204 പോയിന്‍റും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.