പിജിയൺ കാർഗോ പെർഫെക്ട് ലോജിസ്റ്റിക്സ് പാർട്നർ!

പിജിയൺ കാർഗോ പെർഫെക്ട് ലോജിസ്റ്റിക്സ് പാർട്നർ!

ഖത്തറിലെ വിശ്വസിക്കാവുന്ന ലോജിസ്റ്റിക്സ് കമ്പനിയായി വളരുകയാണ് പിജിയൺ ഇന്‍റർനാഷണൽ കാർഗോ. നിങ്ങളുടെ ബിസിനസ് ഏത്‌ തരത്തിലുള്ളതാണെങ്കിലും അതിന്‍റെയെല്ലാം വ്യത്യസ്ത ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പിജിയൺ ഇന്‍റർനാഷണൽ കാർഗോക്ക് സാധിക്കും. ഒരു പതിറ്റാണ്ടിലേറെയായി കാർഗോ വ്യവസായത്തിൽ പരിചയസമ്പതുള്ള പിജിയൺ, കടൽ-വ്യോമ പാത വ്യത്യാസമില്ലാതെ ഷിപ്പിങ് നടത്തുന്നതാണ്. ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്ക് ഖത്തറിലെ കച്ചവടക്കാർ എന്തുകൊണ്ട് പിജിയൺ ഇന്‍റർനാഷണൽ കാർഗോ തിരഞ്ഞെടക്കുന്നു എന്ന് നോക്കാം.

അന്താരാഷ്ട്ര ഷിപ്പിങ്ങിൽ വിദഗ്ധർ

അന്താരാഷ്ട്ര കൊറിയർ സർവീസ്, വിമാന- കപ്പൽ ചരക്ക് കൈമാറ്റങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, എന്നിവയിലെല്ലാം പിജിയൺ കാർഗോ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്. ബിസിനസിനെ ആഗോളതരത്തിൽ വളർത്താൻ പിജിയൺ ഇന്‍റർനാഷണൽ കാർഗോ സഹായിക്കും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ഇന്ത്യയിലും കമ്പനിക്കുള്ള മികച്ച നെറ്റ് വർക്ക് കൃത്യനിഷ്ഠയോടെ കാർഗോ എത്തിക്കാൻ സഹായിക്കുന്നു. തടസങ്ങളൊന്നുമില്ലാതെ കയറ്റി അയക്കാനും ഇമ്പോർട്, , എക്സ്പോട്ട് എന്നിവയിലെല്ലാം പിജിയൺ കാർഗോ വിദഗ്ധരാണ്. ഇൻഡസ്ട്രിയിലെ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉള്ളതിനാൽ തന്നെ അനാവശ്യ ചിലവുകളും മറ്റ് പ്രശ്നങ്ങളുമില്ലാതെ നോക്കാൻ പിജിയൺ കാർഗോക്ക് സാധിക്കും.

സുരക്ഷയും വിശ്വാസവും

വേഗതയേറിയതും ചിലവ് ചുരുങ്ങിയതുമായ ചരക്ക് കൈമാറ്റങ്ങളാണ് പിജിയൺ കാർഗോ ഡിസൈൻ ചെയ്തിട്ടുള്ളത്. അതിപ്പോൾ ഫ്ലൈറ്റ് വഴി ആണെങ്കിലും കടൽ വഴി ആണെങ്കിലും അങ്ങനെ തന്നെ. പേരുകേട്ട എയർലൈനുകളുമായി 'കൊളാബ്' ചെയ്ത് സുരക്ഷിതമായ കാർഗോ എത്തുന്നുണ്ടെന്ന് കമ്പനി ഉറപ്പ് വരുത്തുന്നതാണ്. ആധുനിക സംവിധാനങ്ങളോട് കൂടിയുള്ള ട്രാക്കിങ് സിസ്റ്റം കച്ചവടക്കാർക്ക് തത്സമയം അവരുടെ ചരക്ക് എവിടെയാണന്ന് മോണിറ്റർ ചെയ്യാൻ സാധിക്കും. ഇത് സുതാര്യതയും വിശ്വാസവും വർധിപ്പിക്കും.

കസ്റ്റംസ് ക്ലിയറൻസ്

കസ്റ്റംസ് ക്ലിയറൻസ് പലപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ പിജിയൺ കാർഗോ ഇക്കാര്യത്തിൽ വിദഗ്ധമാണ്. ആനക്കാര്യം പോലെ തോന്നുന്ന കസ്റ്റംസ് ക്ലിയറൻസ് പ്രോസസ് വളരെ എളുപ്പം ചെയ്യുവാൻ അവർക്ക് സാധിക്കുന്നുണ്ട്. പരിചയസമ്പത്ത് തന്നെയാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. കമ്പനിയിലെ പ്രൊഫഷണലുകൾ തന്നെ എല്ലാ കാര്യവും കൈകാര്യം ചെയ്യുമെന്നുള്ളത് മറ്റൊരു ആശ്വാസം. ആവശ്യമായ ഡോക്യുമെന്‍റേഷൻ, മൂല്യനിർണയം, മറ്റ് പാലിക്കപ്പെടേണ്ട ആവശ്യങ്ങളെല്ലാം തന്നെ കമ്പനി കൈകാര്യം ചെയ്യും. യാതൊരു കാലതാമസവും പെനാൽട്ടിയുമില്ലാതെ തന്നെ ഇത് പൂർത്തിയാക്കാവുന്നതാണ്.

ഡോർ ടു ഡോർ ഡെലിവറി

പിജിയൺ കാർഗോ ഡോർ ടു ഡോർ സർവീസ് ആണ് വാഗ്ദാനം ചെയ്യുന്നത്. പ്രൊഫഷണൽ പാക്കിങ്, സുരക്ഷിതമായ യാത്ര, സൂക്ഷിച്ചുള്ള അൺലോഡിങ് പിന്നെ ലക്ഷ്യസ്ഥാനം എന്നിവയെല്ലമാണ് ഇതിൽ ഉൾപ്പെടുന്നത്. വിദഗ്ധരായുള്ള ആളുകളുടെ സഹായത്തോടെ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് ഈ പ്രോസസ് മുഴുവൻ നടക്കുന്നത്. ആധുനിക ഫീച്ചറുകൾ ഉൾപ്പെടുന്ന മികച്ച വെയർഹൗസുകൾ സ്റ്റോറേജും സുരക്ഷിതമാക്കുന്നു. മികച്ച സപ്ലൈ ചെയ്ൻ മാനേജ്മെന്‍റ് ഇതിലൂടെ നടപ്പിലാകുന്നു.

കസ്റ്റംമർ സാറ്റിസ്ഫാക്ഷൻ

ഇത്തരത്തിൽ എല്ലാ കാര്യത്തിലും ഒരു പ്രൊഫണൽ ടച്ചും ചരക്കുകൾക്ക് നൽകുന്ന സുരക്ഷിതത്വവും പരിചരണവും എല്ലാം കസ്റ്റംറെ സന്തോഷിപ്പിക്കും. അത് തന്നെയാണ് പിജിയൺ കാർഗോക്ക് വേണ്ടതും. കസ്റ്റമേഴ്സിനെ കേന്ദ്രികരിച്ചാണ് പിജിയണിന്‍റെ പ്ലാനിങ്ങുകളെല്ലാം. അതിനൊപ്പം ഇൻഡസ്ട്രിയിലെ അവരുടെ പരിചയസമ്പത്തും ഖത്തറിലെ ബിസിനസുകൾക്ക് മുൻഗണന നൽകാവുന്ന ലോജിസ്റ്റിക്സ് പാർട്നറാക്കുന്നു.

കാര്യക്ഷമതയും അതോടൊപ്പം വിശ്വാസതയും ഒരുമിച്ച് ചേരുന്ന ലോജിസ്റ്റിക്സ് പാർടനറെ തേടുന്ന ഖത്തറിലെ കച്ചവടങ്ങൾക്ക് ഒരു മുതൽകൂട്ടാകാൻ പിജിയൺ കാർഗോക്ക് സാധിക്കും.

സമഗ്രമായ ഷിപ്പിംഗ് പരിഹാരങ്ങൾ, അന്താരാഷ്ട്ര വ്യാപാരത്തിലെ വൈദഗ്ദ്ധ്യം, ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധത എന്നിവയാൽ പിജിയൺ കാർഗോ വേറിട്ടുനിൽക്കുന്നു. അന്താരാഷ്ട്ര കൊറിയർ സേവനങ്ങൾ, ഇമ്പോർട്ട്, എക്സപോർട്ട്, വെയർഹൗസിങ്, എന്നിവയെല്ലാം പിജിയൺ കാർഗോയെ കണ്ണും പൂട്ടി ഏൽപ്പിക്കാവുന്നതാണ്.

Tags:    
News Summary - pigeon cargos perfect logistics partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT