സ്കൂൾ ഷോപ്പിങ്: ഇവരൊക്കെയാണ് താരങ്ങൾ, അറിയാം വിപണിയിലെ ലേറ്റസ്റ്റ് ട്രെൻഡുകൾ

സ്കൂൾ തുറക്കുന്നത് കാത്തിരിക്കുകയാണ് കുട്ടികൾ. പുതുതായി സ്കൂളിൽ ചേരുന്ന കുഞ്ഞുങ്ങൾ പുത്തൻ ബാഗും ഷൂസുമെല്ലാമിട്ട് പുതിയ കൂട്ടുകാരെ പരിചയപ്പെടാനുള്ള ആവേശത്തിലാണ്.

കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പഠനസാമഗ്രികൾ വാങ്ങിനൽകി അവരെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കാം. തിരക്കൊഴിവാക്കാൻ ഇത്തവണ നമുക്ക് ഷോപ്പിങ് നേരത്തേയാക്കിയാലോ?.

മികച്ച ഓഫറിനായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളെയും ആശ്രയിക്കാം. വിവിധ പ്രായക്കാരായ കുട്ടികൾക്ക് ആവശ‍്യമായ വ്യത്യസ്ത പഠനസാമഗ്രികളും അവയിലെ ട്രെൻഡുകളുമറിയാം...


ബാഗ്

● എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾ 12 ഇഞ്ച് സൈസുള്ള ബാഗാണ് ഉപയോഗിക്കുക. അഞ്ചാം ക്ലാസ് വരെ- 14 ഇഞ്ച്. കാർട്ടൂൺ കഥാപാത്രങ്ങളും താരങ്ങളും തന്നെയാണ് ഇവരിലെ ട്രെൻഡ്.

● മുതർന്ന കുട്ടികളിൽ ഒതുങ്ങിയ ബാഗുകൾക്ക് തന്നെയാണ് ഡിമാൻഡ്. അഞ്ചാം ക്ലാസിന് മുകളിലുള്ളവർക്ക് 16 ഇഞ്ചാണ് സൈസ്. പ്രിന്‍റ് ടൈപ്പാണ് ഈ പ്രായക്കാരിലെ ട്രെൻഡ്. പിങ്ക്, പർപ്പിൾ നിറങ്ങളിൽ വ്യത്യസ്ത ഡിസൈനിലുള്ള ബാഗുകളാണ് പെൺകുട്ടികൾക്കായുള്ളത്. ആൺകുട്ടികളുടേത് നീല, ചുവപ്പ് നിറങ്ങളിലും ചെക്ക് ഡിസൈനിലുമാണ്.

● വെൽവെറ്റ് മെറ്റീരിയലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനിലുള്ളത് പെൺകുട്ടികളെയും വിവിധ നിറങ്ങളിലുള്ള ജീൻസ്/ഡെനിം ബാഗുകൾ ആൺകുട്ടികളെയും കാത്ത് കടകളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലുമുണ്ട്.

● ഒമ്പതാം ക്ലാസിന് മുകളിലുള്ള വലിയ കുട്ടികൾ അധികം ഡിസൈൻ ഇല്ലാത്തവയാണ് ഉപയോഗിക്കുക. ഇതിലും നിറവ്യത്യാസങ്ങളുണ്ട്. പെൺകുട്ടികളുടേത് പിങ്കും ആൺകുട്ടികളുടേത് നീലയുമാണ്.

● കോളജ് വിദ്യാർഥികൾ കൂടുതലും ബ്രാൻഡഡ് ബാഗുകളാണ് ഉപയോഗിക്കുക. ഒരു തോളിൽ മാത്രമായി ഇടുന്ന ബാഗുകൾക്കും ആവശ്യക്കാരേറെയുണ്ട്.

● ബാഗിന്‍റെ ഡിസൈനിലുള്ള പൗച്ച് അടങ്ങിയ കളർഫുൾ ബാഗുകളും പെൺകുട്ടികളുടെ ഇഷ്ട ലിസ്റ്റിലുണ്ട്.

● ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂനിസെക്സ് ബാഗുകളും വിപണിയിലുണ്ട്. കൂടുതൽ ഡിസൈനില്ലാത്ത സ്റ്റാൻഡേർഡ് നിറങ്ങളാണ് ഇവയിലുള്ളത്.

ഇന്‍റർനാഷനൽ ബ്രാൻഡുകളാണ് യൂനിസെക്സ് ബാഗുകൾ കൂടുതലായി ഇറക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആസ്ട്രോ പോലുള്ള ഡിസൈനുകളും പോപിറ്റ് ഡിസൈനും ഈ കാറ്റഗറിയിൽ വരുന്നു.

● യൂത്തിനിടയിൽ ട്രെൻഡായ പുതിയ മലയാള സിനിമകളുടെയും മറ്റു ഭാഷ സിനിമകളുടെയും വൈറൽ മ്യൂസിക് ബാൻഡുകളുടെയും ഡിസൈനിലുള്ളവയും കുട്ടികളെ കാത്ത് വിപണിയിലുണ്ട്.

● വില: 200 മുതൽ.

പെൻ, പെൻസിൽ പൗച്ച്

● ചെറിയ കുട്ടികളുടെ പൗച്ചുകൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനിലാണ് വരുന്നത്. ആൺകുട്ടികളുടേതിൽ സൂപ്പർ ഹീറോകളും സിനിമ-കായിക താരങ്ങളും ഫുട്ബാൾ ടീമുകളുടെ ലോഗോയും പെൺകുട്ടികളുടേതിൽ കാർട്ടൂൺ കഥാപാത്രങ്ങളുമാണ് കൂടുതൽ. ലെയർ കൂടുതലുള്ള പൗച്ചിനാണ് ഡിമാൻഡ്.

● ഒറ്റ ലെയറിലുള്ള സിംപ്ൾ പൗച്ചും കൂടുതൽ ലെയറുള്ള പൗച്ചുമുണ്ട്. കൂടുതൽ ലെയറുള്ള പൗച്ച് പെൺകുട്ടികളാണ് ചോദിച്ചുവരുന്നത്.

● പാന്‍റിന്‍റെ പോക്കറ്റിൽ ഒതുങ്ങുന്ന ചെറിയ പൗച്ചും ഇപ്പോൾ ട്രെൻഡാണ്.

● കാൽക്കുലേറ്റർ ഉൾപ്പെടുന്നവയും ഇപ്പോൾ സ്കൂൾ വിപണി കീഴടക്കിക്കഴിഞ്ഞു.

● ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂനിസെക്സ് പൗച്ചുകളുമുണ്ട്. പോപിറ്റ് ഡിസൈനിലുള്ളത് ഈ കാറ്റഗറിയിൽ വരുന്നു.

● വില: 100 മുതൽ.

ലഞ്ച് ബാഗ്

● അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനിലുള്ളവയാണ് വരുന്നത്.

● ആൺകുട്ടികളുടേതിൽ സൂപ്പർ ഹീറോകളും സിനിമ-കായിക താരങ്ങളും ഫുട്ബാൾ ടീമുകളുടെ ലോഗോയും പെൺകുട്ടികളുടേതിൽ കാർട്ടൂൺ കഥാപാത്രങ്ങളും തന്നെയാണ് കൂടുതൽ.

● യൂനിസെക്സ് ലഞ്ച് ബാഗുകളും വിപണിയിലുണ്ട്.

● അത്യാവശ്യം സ്പേസുള്ളതും എന്നാൽ ഒതുങ്ങിയതുമായതും തന്നെയാണ് താരം.

● വില: 150 മുതൽ.

ലഞ്ച്/ടിഫിൻ ബോക്സ്

● ഭക്ഷണത്തിന്‍റെ ചൂട് നിലനിർത്തുന്ന സ്റ്റീൽ ലഞ്ച് ബോക്സും ചൂട് നിലനിർത്താത്ത പ്ലാസ്റ്റിക് ലഞ്ച് ബോക്സും ലഭ‍്യമാണ്.

● ബർഗർ, സാൻഡ് വിച്ച്, സ്നാക്സ് തുടങ്ങിയ ലഘുഭക്ഷണം കൊണ്ടുപോകാവുന്ന ടിഫിൻ ബോക്സ് പ്ലാസ്റ്റിക്കിലാണ് കൂടുതൽ വരുന്നത്.

● ചെറിയ കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനിലുള്ള ലഞ്ച്/ടിഫിൻ ബോക്സാണ് വരുന്നത്.

● ലഞ്ച് ബോക്സും ടിഫിൻ ബോക്സും ഒരുമിച്ച് വരുന്നത് കുട്ടികൾക്ക് സൗകര്യപ്രദമായതിനാൽ ഡിമാൻഡ് കൂടുതലാണ്.

● ലഞ്ച് ബോക്സും ലഞ്ച് ബാഗും ഒരേ ഡിസൈനിൽ ലഭ‍്യമാണ്. ഇവക്ക് കോമ്പോ ഓഫറുകളുമുണ്ട്.

● വില: 200 മുതൽ.

ബാഗും പെൻസിൽ പൗച്ചും ലഞ്ച് ബാഗും ഒരേ ഡിസൈനിൽ ലഭ‍്യമാണ്. ഇവക്ക് ഷോപ്പുകളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും കോമ്പോ ഓഫറുകളുമുണ്ട്.

കുട

● നാനോ, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ ഫോൾഡുകളുള്ളവ ലഭ്യമാണ്.

● കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായി വരുന്നതും അവയുടെ ത്രീഡി ഡിസൈനിലുള്ളതും കുടകളുടെ ഫേവറിറ്റാണ്.

● പ്രിന്‍റ് ടൈപ്പാണ് കുട്ടികളിലെ ട്രെൻഡ്. പിങ്ക്, പർപ്പിൾ നിറങ്ങളിൽ വ്യത്യസ്ത ഡിസൈനിലുള്ളതാണ് പെൺകുട്ടികൾക്കായുള്ളത്. ആൺകുട്ടികളുടേത് നീല, ചുവപ്പ് നിറങ്ങളിലാണ്.

● കാലൻ കുടയും കുട്ടികൾക്കിടയിൽ ട്രെൻഡാണ്. വിസിലുള്ളതും ഇല്ലാത്തതുമുണ്ട്.

● യൂത്തിനും കുട്ടികൾക്കുമിടയിൽ ട്രെൻഡായ പുതിയ മലയാള സിനിമകളുടെയും മറ്റു ഭാഷ സിനിമകളുടെയും വൈറൽ മ്യൂസിക് ബാൻഡുകളുടെയും ഡിസൈനിലുള്ളവയാണ് ലേറ്റസ്റ്റ് ട്രെൻഡ്.

● വില: 200 മുതൽ.

സ്റ്റഡി ടേബ്ൾ

● ലോഗരിതം ടേബ്ൾ, കാൽക്കുലേറ്റർ എന്നിവ അടങ്ങിയ ടേബ്ളാണ് ഇപ്പോൾ ട്രെൻഡ്.

● സ്റ്റഡി ടേബ്ൾ ഡിസൈനിലും കാർട്ടൂൺ കഥാപാത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.

● യു.എസ്.ബി, മൊബൈൽ ആപ്പുകൾ എന്നിവ കണക്ട് ചെയ്യാവുന്ന സ്മാർട്ട് സ്റ്റഡി ടേബ്ളുകളും വിപണിയിൽ ല‍ഭ‍്യമാണ്.

● ലുഡോ, പാമ്പും ഏണിയും തുടങ്ങിയ ഗെയിം ബോർഡുകളുടെ ഡിസൈനിലുള്ളതും കുട്ടികളെ ആകർഷിക്കുന്നു.

● കുട്ടികളുടെ റൂമിന്‍റെ ഡിസൈനിനോടും പെയിന്‍റിനോടും മാച്ചാവുന്ന ഡിസൈനിലും നിറത്തിലും സ്റ്റഡി ടേബ്ൾ ഒരുക്കുന്നത് പുതിയ ട്രെൻഡാണ്.

● കുട്ടികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ടേബ്ൾ നിർമിച്ചും ഉപയോഗിക്കാം.

● വില: 300 മുതൽ.

വാട്ടർ ബോട്ടിൽ

● ചെറിയ കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ഡിസൈനിലുള്ള വെള്ളം വലിച്ചുകുടിക്കാവുന്ന തരത്തിലുള്ളതാണ് ട്രെൻഡ്. ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ളതാണ് ഇത്. വില: 200 മുതൽ.

● അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ ചെറിയ വായ് ഉള്ള ബോട്ടിലാണ് ഉപയോഗിക്കുക. വില: 120 മുതൽ 500 രൂപ വരെ.

● അഞ്ചാം ക്ലാസിന് മുകളിലുള്ള കുട്ടികൾ സ്റ്റീൽ ബോട്ടിലും പ്ലാസ്റ്റിക് ബോട്ടിലും ഉപയോഗിക്കാറുണ്ട്.

● സ്റ്റീൽ ബോട്ടിലിൽതന്നെ ചൂട് നിൽക്കുന്നതും നിൽക്കാത്തതുമുണ്ട്.

● കുട്ടികൾക്കിടയിൽ ട്രെൻഡായ പുതിയ മലയാള സിനിമകളുടെയും മറ്റു ഭാഷ സിനിമകളുടെയും വൈറൽ മ്യൂസിക് ബാൻഡുകളുടെയും ഡിസൈനിലുള്ള വാട്ടർ ബോട്ടിലുകളാണ് പുതിയ ട്രെൻഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണിവ.

നോട്ടുബുക്ക്

● ക്ലാസ്മേറ്റ്, കാമലിൻ പോലുള്ള ബ്രാൻഡുകളുടെ നോട്ടുബുക്കാണ് ഇപ്പോൾ ട്രെൻഡ്.

● ഗണിതത്തിലെ വിവിധ അളവുകൾ രേഖപ്പെടുത്താൻ കഴിയുന്ന സ്ക്വയർ നോട്ടുബുക്ക്, സയൻസ് നോട്ടുബുക്ക്, ഗ്രാഫ് നോട്ടുബുക്ക് തുടങ്ങിയ കാറ്റഗറികളിൽ ലഭ‍്യമാണ്.

● വില: 15 മുതൽ.

ഷൂസ്

● മിക്ക സ്കൂളുകളിലും യൂനിഫോമിന്‍റെ കൂടെ ഷൂസ് വരുന്നുണ്ട്. കറുപ്പും വെളുപ്പും തന്നെയാണ് കൂടുതലും.

● ലെയ്സ്, സിബ്ബ്, സ്റ്റിക്കർ, പുൾ ഓൺ, സ്ലിപ് ഓൺ, ബൂട്ട്, സ്പോർട്സ് എന്നിങ്ങനെ വിവിധ മോഡലുകളും ലഭ്യമാണ്.




Tags:    
News Summary - school shopping tips and trends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT