റിലയൻസിന്​ ശേഷം 10 ലക്ഷം വിപണി മൂല്യമുള്ള കമ്പനിയായി ടി.സി.എസ്​

മുംബൈ: മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസിന്​ ശേഷം 10 ലക്ഷം വിപണിമൂല്യമുള്ള കമ്പനിയായി മാറി ഐ.ടി ഭീമൻ ടി.സി.എസ്​. ഓഹരി വിപണിയിൽ ടി.സി.എസി​െൻറ ഷെയറുകൾ കുതിച്ചതാണ്​ കമ്പനിക്ക്​ തുണയായത്​. തിങ്കളാഴ്​ച രാവിലെ നടന്ന വ്യപാരത്തിൽ ആറ്​ ശതമാനമാണ്​ ടി.സി.എസ്​ ഓഹരികൾക്കുണ്ടായ നേട്ടം. ബി.എസ്​.ഇയിൽ 6.18 ശതമാനം നേട്ടത്തോടെ 2678.80 രൂപയിലേക്ക്​ ടി​.സി.എസ്​ എത്തിയിരുന്നു.

ഓഹരി വില കുതിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 10,03,012.43ലേക്ക്​ എത്തി. കഴിഞ്ഞ മാസം ഒമ്പത്​ ലക്ഷം വിപണി മൂല്യം നേടുന്ന രണ്ടാമത്തെ കമ്പനിയായി ടി.സി.എസ്​ മാറിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നേട്ടവും കമ്പനിയെ തേടിയെത്തുന്നത്​.

നേരത്തെ ഒക്​ടോബർ ഏഴിന്​ ബോർഡ്​ യോഗം നടക്കുമെന്ന്​ ടി.സി.എസ്​ ഓഹരി വിപണിയിൽ അറിയിച്ചിരുന്നു. ഈ യോഗത്തിൽ ഓഹരി ഉടമകൾക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്നാണ്​ സൂചന

Tags:    
News Summary - TCS becomes second Indian firm with Rs 10 lakh crore market cap after Reliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT