കൊച്ചി: നാലുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷം സ്വർണത്തിന് ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമാണ് ഇന്ന് കേരളത്തിലെ വില.
ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില. ഉയർന്നു. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായിരുന്നു. ഇന്നലെയും ഇതേ വില തുടർന്ന ശേഷമാണ് ഇന്ന് അൽപം കുറഞ്ഞത്. കേരളത്തിൽ കഴിഞ്ഞ നാലുദിവസം കൊണ്ട് 4,360 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 545 രൂപയും കൂടിയിരുന്നു.
3,232 ആണ് സ്പോട്ട് ഗോൾഡിന്റെ വില. വെള്ളിയാഴ്ച 3,235 ഡോളറിൽ എത്തിയിരുന്നു. യു.എസിനുമേൽ 125 ശതമാനം തീരുവ ചെലുത്താനുള്ള ചൈനയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം വർധിക്കാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.