ന്യൂഡൽഹി: ഉപഭോക്താക്കൾ തങ്ങളുടെ പ്രെവിഡന്‍റ് ഫണ്ട് അക്കൗണ്ട് സെപ്റ്റംബർ ഒന്നിനകം നിർബന്ധമായും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. തൊഴിൽദാതാക്കളിൽനിന്നുള്ള പി.എഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നഷ്ടമാകും.
2021 ജൂൺ ഒന്നിനകം ബന്ധിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, 2021 സെപ്റ്റംബർ ഒന്നുവരെ നീട്ടുകയായിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിനായി തൊഴിൽ മന്ത്രാലയം 142ാം വകുപ്പ് ഭേദഗഗതി ചെയ്യുകയായിരുന്നു. വകുപ്പ് പ്രകാരം, ഒരു ജീവനക്കാരന്‍റെയോ അസംഘടിത തൊഴിലാളിയുടെയോ അല്ലെങ്കിൽ ഒരു വ്യക്തിയുടെയോ ആനുകൂല്യങ്ങളും മറ്റും ആധാർ കാർഡിന്‍റെ അടിസ്ഥാനത്തിൽ ഐഡന്‍റിറ്റി ഉറപ്പിച്ച് നൽകുന്നതിനാണിത്.
'ആധാർ കാർഡ് പി.എഫ് യു.എ.എന്നുമായി നിർബന്ധമായും ബന്ധിപ്പിക്കണം. 2021 സെപ്റ്റംബർ ഒന്നിനകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ തൊഴിലുടമകൾക്ക് പി.എഫ് വിഹിതം നൽകാൻ സാധിക്കില്ല' -വിദഗ്ധർ പറയുന്നു.
അതേസമയം, ഇ.സി.ആർ (ഇലക്ട്രോണിക് ചലാൻ കം റിസീപ്റ്റ് അെല്ലങ്കിൽ പി.എഫ് റിേട്ടൺ) ഫയൽ ചെയ്യുന്നത് ആധാർ ബന്ധിപ്പിച്ചിട്ടുളള യു.എ.എന്നുമായി ബന്ധിപ്പിക്കുന്ന തീയതിയും 2021 സെപ്റ്റംബർ ഒന്നുവരെ നീട്ടി. ഇനിമുതൽ പി.എഫ് യു.എ.എൻ ബന്ധിപ്പിച്ചവർക്ക് മാത്രമേ ഇ.സി.ആർ ഫയൽ ചെയ്യാൻ കഴിയുവെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.