ചെന്നൈ: രാജ്യത്തെ ഏറ്റവും മൂല്യമേറിയ ഓഹരിയായി എം.ആര്‍.എഫ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഒറീസ മിനറല്‍സ് ഡെവലപ്മെന്‍റ് കമ്പനിയെ മറികടന്ന് എം.ആര്‍.എഫ് രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായത്. 2001ലെ 500 രൂപയില്‍നിന്നാണ് ഓഹരി വില 15 വര്‍ഷം കൊണ്ട് 50,000 മറികടന്നത്. തിങ്കളാഴ്ച 53170 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. വാഹന വിപണിയും ടയര്‍ വിപണിയും മെച്ചപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ഓഹരി വില വീണ്ടും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 1946 ല്‍ മലയാളിയായ കെ.എം.മാമ്മന്‍ മാപ്പിള തുടക്കമിട്ട ബലൂണ നിര്‍മാണ കമ്പനിയാണ് 20,243.94 കോടി രൂപ വരുമാനമുള്ള രാജ്യത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളായി മാറിയത്. 1954ല്‍ ട്രെഡ് റബര്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ കമ്പനി 1961ലാണ് പബ്ളിക്കായത്. 1962ലാണ് ടയര്‍ നിര്‍മാണം തുടങ്ങിയത്. 2007ല്‍ വിറ്റുവരവ് 100 കോടി ഡോളര്‍ കടന്നു. 2014 ഒക്ടോബറില്‍ 13,197.58 കോടിയായിരുന്ന വരുമാനമാണ് ആഗോളതലത്തില്‍ വാഹനവ്യവസായം മാന്ദ്യത്തില്‍ ആയിരിക്കെ രണ്ടുവര്‍ഷം കൊണ്ട് 20,243.94 കോടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.